LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ചെറിയ പെരുന്നാളിന് കര്‍ഫ്യു പ്രഖ്യാപിച്ച് മധ്യപ്രദേശ്

ഭോപ്പാല്‍: രാമനവമി ദിവസം വര്‍ഗീയ കലാപം നടന്ന മധ്യപ്രദേശിലെ ഖാര്‍ഗോണ്‍ ജില്ലയില്‍ ചെറിയ പെരുന്നാളിന് കര്‍ഫ്യു. തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍ ജില്ലയില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചതായി ജില്ലാ ഭരണകൂടം അറിയിച്ചു. മെയ് 2, 3 തിയതികളില്‍ ജില്ലയില്‍ സമ്പൂര്‍ണ്ണ കര്‍ഫ്യു ഏര്‍പ്പെടുത്തുമെന്നും ഈദ് പ്രാര്‍ത്ഥനകള്‍ വിശ്വാസികള്‍ വീടുകളില്‍ നടത്തണമെന്നും ഖാര്‍ഗോണിലെ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് സമ്മര്‍ സിംഗ് പറഞ്ഞു.

ഈ ദിവസങ്ങളില്‍ അവശ്യവസ്തുക്കള്‍ വില്‍ക്കുന്ന കടകള്‍ക്ക് തുറന്നുപ്രവര്‍ത്തിക്കാമെന്നും പരീക്ഷകളുളള വിദ്യാര്‍ത്ഥികള്‍ക്ക് പാസ് നല്‍കുമെന്നും അദ്ദേഹം വ്യക്തമാക്കി. ചെറിയ പെരുന്നാളിനുമാത്രമല്ല അക്ഷയ ത്രിതീയയ്ക്കും പരശുരാമ ജയന്തി ദിനത്തിലും ജില്ലയില്‍ ഒരു പരിപാടിയും സംഘടിപ്പിക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏപ്രില്‍ പത്തിന് നടന്ന രാമനവമി ഘോഷയാത്രക്കിടെ ഉണ്ടായ വര്‍ഗീയ സംഘര്‍ഷത്തില്‍ ഒരാള്‍ കൊല്ലപ്പെടുകയും നിരവധിപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. സംഘര്‍ഷത്തില്‍ എസ് പി സിദ്ധാര്‍ത്ഥ് ചൗദരിക്ക് വെടിയേറ്റിരുന്നു. ഖാര്‍ഗോണ്‍ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 64-ഓളം കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. 150 പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

ജില്ലയില്‍ അക്രമ സംഭവങ്ങളുണ്ടായതിനുപിന്നാലെ ആഘോഷങ്ങളും ഉത്സവങ്ങളും നടക്കുമ്പോള്‍ വേണ്ട മുന്‍കരുതലുകളെടുക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ ജില്ലാ ഭരണകൂടത്തിന് നിര്‍ദേശം നല്‍കിയിരുന്നു. മധ്യപ്രദേശിലെ എല്ലാ ജില്ലകളിലും നിയന്ത്രണങ്ങളുണ്ട്. സംസ്ഥാനത്തെ അതത് ജില്ലകളുടെ ചുമതലയുളള മന്ത്രിമാരോടും ഉദ്യോഗസ്ഥരോടും മുഖ്യമന്ത്രി ശിവ് രാജ് സിംഗ് ചൗഹാന്‍ സ്ഥിതിഗതികള്‍ നിരീക്ഷിക്കാന്‍ ആവശ്യപ്പെട്ടു.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More