LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാതെ സര്‍ക്കാര്‍ ആരെയാണ് രക്ഷിക്കാന്‍ ശ്രമിക്കുന്നത്? -ഹരീഷ് വാസുദേവന്‍

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാന്‍ തയാറാകാത്ത സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. റിപ്പോര്‍ട്ട് പുറത്തുവിടാത്തത് ശരിയായ നടപടിയല്ലെന്നും സര്‍ക്കാരിന്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നും ഹരീഷ് വാസുദേവന്‍ പറഞ്ഞു. 'ഓരോ മുടന്തന്‍ ന്യായങ്ങള്‍ പറഞ്ഞും അഡ്മിനിസ്‌ട്രേറ്റീവ് കടമ്പകള്‍ ഉണ്ടാക്കിയും റിപ്പോര്‍ട്ടിന്മേല്‍ നടപടി എടുക്കാതിരിക്കുന്നത് ശരിയല്ല. ഇരകളോടൊപ്പമാണ് എന്ന പൊതുനിലപാടിന് വിരുദ്ധമായ ഈ വിഷയത്തിലെ സര്‍ക്കാര്‍ സ്റ്റാന്‍ഡ് ഇരട്ടത്താപ്പല്ലേ. ആരെയാണ് സര്‍ക്കാര്‍ ഭയക്കുന്നത്? ആരെ രക്ഷിക്കാനാണ് ശ്രമിക്കുന്നത്. റിപ്പോര്‍ട്ട് പുറത്തുവിടാന്‍ എന്താണ് തടസം?'- ഹരീഷ് വാസുദേവന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ഹരീഷ് വാസുദേവന്റെ കുറിപ്പ്

സർക്കാരിന്റെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണം 

ഹേമാ കമ്മിറ്റി റിപ്പോർട്ട് സിനിമാ മേഖലയിലെ abuse അടക്കമുള്ള കാര്യങ്ങൾ ഉൾപ്പെട്ടതാണ്. ആ റിപ്പോർട്ട് പുറത്തു വിടണം എന്ന് wcc യോ മറ്റാരുമോ പറയേണ്ട  കാര്യമൊന്നുമില്ല, അത് പറയിക്കുന്നതിനു മുൻപേ സർക്കാർ ചെയ്യേണ്ട കാര്യമാണ്. Sexual abuse നെ പറ്റി മൊഴി കൊടുത്ത ഇരകളുടെ സ്വകാര്യത സംരക്ഷിച്ചുകൊണ്ട് മാത്രമേ അത് ചെയ്യാനാകൂ എന്നത് ഇന്ത്യയിൽ നിലനിൽക്കുന്ന നിയമമാണ്. അത് wcc യോ മറ്റാരെങ്കിലുമോ പ്രത്യേകം പറയേണ്ട കാര്യമില്ല. ആരെങ്കിലും പറഞ്ഞതുകൊണ്ട് ഇരകളുടെ വിശദാംശം സർക്കാരിന് പ്രസിദ്ധീകരിക്കാനും ആവില്ല. റിപ്പോർട്ട് പുറത്തുവിടാൻ ആദ്യാവസാനം ആവശ്യപ്പെട്ട wcc ഉൾപ്പെടെ എല്ലാവരും നിയമപ്രകാരമുള്ള നടപടികൾ വേണമെന്ന് മാത്രമേ ആവശ്യപ്പെട്ടിട്ടുള്ളൂ.

മാസ്ക് ചെയ്യണ്ടവ മാസ്ക് ചെയ്തു ആ റിപ്പോർട്ട് പുറത്തു വിടാതിരിക്കാൻ ന്യായമായ ഒരു കാരണവും സർക്കാർ പറയുന്നില്ല. എന്തുകൊണ്ട് അതിലെ പ്രതികളുടെ പേരിൽ FIR എടുക്കുന്നില്ല? അതും ഹേമ കമ്മിറ്റി പറഞ്ഞിട്ടാണോ? ഒരുപാട് വൈകി ആണെങ്കിലും ആ റിപ്പോർട്ടിൽ നടപടി വേണമെന്ന് സംസ്ഥാന വനിതാ കമ്മീഷൻ സർക്കാരിന് സ്റ്റാറ്റിയൂട്ടറി ആയ നിർദ്ദേശവും നൽകിയിട്ടുണ്ട്. എന്നിട്ടും ഓരോരോ മുടന്തൻ ന്യായങ്ങൾ പറഞ്ഞു, administrative കടമ്പകൾ ഉണ്ടാക്കിയും  ആ റിപ്പോർട്ടിന്മേൽ നടപടി എടുക്കാത്തത്, റിപ്പോർട്ട് പുറത്തു വിടാത്തത് ശരിയായ നടപടിയല്ല. Abuser മാർക്ക് തെളിവ് നശിപ്പിക്കാനും മറ്റും അവസരം കിട്ടുന്നു എന്നതും സർക്കാരിന്റെ ഗൗരവമായ വീഴ്ചയാണ്. ഇരകളോടൊപ്പമാണ് എന്ന പൊതുനിലപാടിന് വിരുദ്ധമായ ഈ വിഷയത്തിലെ സർക്കാർ സ്റ്റാൻഡ് ഇരട്ടത്താപ്പല്ലേ?

ഇത് മറച്ചുവെയ്ക്കാൻ വിഷയം മറ്റൊരു വഴിക്ക് തിരിച്ചു വിടുക എന്നതിൽക്കവിഞ്ഞ ഒരു ലക്ഷ്യവും ഇപ്പോൾ വിവാദമുണ്ടാക്കുന്നവർക്ക് ഉണ്ടെന്ന് തോന്നുന്നില്ല. അപ്പോൾ നിയമമന്ത്രി ശ്രീ.പി.രാജീവ് പറയൂ, ആരെയാണ് സർക്കാർ ഭയക്കുന്നത്? ആരെയാണ് രക്ഷപ്പെടുത്താൻ ശ്രമിക്കുന്നത്? റിപ്പോർട്ട് പുറത്തുവിടാൻ എന്താണ് തടസ്സം?

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Social Post

പാര്‍ട്ടിപ്രവര്‍ത്തകരുടെ വീടുകളില്‍ അസമയത്ത് റെയ്ഡ് നടത്തുന്നു, കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നു; പൊലീസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി

More
More
Web Desk 2 weeks ago
Social Post

കോണ്‍ഗ്രസ് ഏതൊക്കെ സംസ്ഥാനങ്ങളില്‍ ജാഥ നടത്തണമെന്ന് പറയാന്‍ പിണറായി വിജയന്‍ ആരാണ്? - കെ സുധാകരന്‍

More
More
Web Desk 2 weeks ago
Social Post

50 വര്‍ഷം മുന്‍പ് തീയിട്ടു, ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്നു; ഇതാണ് ഭൂമിയിലെ മനുഷ്യ നിര്‍മ്മിത നരകം!

More
More
Web Desk 2 years ago
Social Post

മുസ്ലീം ലീഗ് ഓഫീസുകളെ ജനസേവന കേന്ദ്രങ്ങളാക്കുന്ന പദ്ധതി പ്രഖ്യാപിച്ചു

More
More
Social Post

ധ്യാനിന്റെ ഇന്‍റര്‍വ്യൂകള്‍ കണ്ട് മതിമറന്ന് ചിരിക്കുന്ന ശ്രീനിയേട്ടന്‍; ചിത്രങ്ങളുമായി സ്മിനു സിജോ

More
More
Web Desk 2 years ago
Social Post

മലയാള സിനിമാ മേഖലയില്‍ പറയാന്‍ പാടില്ലാത്ത പേരാണ് ഡയറക്ടര്‍ വിനയന്റേതെന്നത് പരസ്യമായ രഹസ്യമാണ്- നടി മാലാ പാര്‍വ്വതി

More
More