കൊച്ചി: സംസ്ഥാനത്ത് കഴിഞ്ഞ രണ്ടാഴ്ചക്കിടെ സ്വര്‍ണ്ണവിലയില്‍ വന്‍ ഇടിവാണ് സംഭവിച്ചത്. ഇന്നും പവനുമേല്‍ 160 രൂപയാണ് കുറഞ്ഞത്. തുടര്‍ച്ചയായ വിലയിടിവിനെ തുടര്‍ന്ന് കഴിഞ്ഞ രണ്ടാഴ്ചക്കിടെ 2000 രൂപയാണ് പവന് സ്വര്‍ണ്ണത്തിനുമേല്‍ കുറഞ്ഞത്. ഇതോടെ ഒരു പവന് സ്വര്‍ണത്തിന്റെ വില 37,760 രൂപയായി കുറഞ്ഞു. ഇന്ന് ഗ്രാം സ്വര്‍ണത്തിന്റെ വിലയില്‍ 20 രൂപയുടെ കുറവാണ് ഉണ്ടായത്. 4720 രൂപയാണ് ഇന്ന് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില.
ഏപ്രില്‍ മാസത്തിന്റെ പകുതിയില്‍ ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. ഏപ്രില്‍ 18-ന് രേഖപ്പെടുത്തിയ 39,880 രൂപയാണ് ആ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്ക്. ഇതില്‍ നിന്നാണ് നിരന്തരം കുറഞ്ഞ് ഇപ്പോഴത്തെ 37,760 രൂപയിലേക്ക് സ്വര്‍ണ്ണവില കൂപ്പുകുത്തിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് ലോക്ക് ഡൌണ്‍ ശക്തമായ കാലയളവിലാണ് ( 2021 ജൂലൈ, ആഗസ്റ്റ് ) സ്വര്‍ണ്ണ വില റെക്കോര്‍ഡ് ഭേദിച്ച് കുതിച്ചുയര്‍ന്നത്. പവനുമേല്‍ നാല്‍പ്പത്തിരണ്ടായിരം രൂപ കവിഞ്ഞിരുന്നു. ഇതിനു ശേഷം വിലയിടിഞ്ഞ സ്വര്‍ണ്ണം ഇക്കഴിഞ്ഞ ഏപ്രിലില്‍ അതിന്റെ പരമാവധി വില കണ്ടെത്തിയിരുന്നു. അതിനുശേഷമാണ് തുടര്‍ച്ചയായി കുറയുന്ന പ്രവണത കാണിക്കാന്‍ തുടങ്ങിയത്. അന്താരാഷ്ട്ര, ആഭ്യന്തര വിപണികളിലെ ചലനങ്ങള്‍ ഈ വിലക്കുറവിന് കാരണമായതായാണ് വിദഗ്ദര്‍ വിലയിരുത്തല്‍