LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പി സി ജോർജ്ജിനെ ചാനലുകൾ ചർച്ചയില്‍ പങ്കെടുപ്പിക്കരുത്- സാംസ്കാരിക പ്രവര്‍ത്തകര്‍

കോഴിക്കോട്: മുസ്ലീം, ദളിത്‌, സ്ത്രീ വിരുദ്ധ-വിദ്വേഷ പ്രസംഗങ്ങള്‍ നടത്തുന്ന  പി സി ജോർജ്ജിനെ ചാനൽ ചർച്ചകൾക്കായി ക്ഷണിക്കരുതെന്ന് സാംസ്കാരിക പ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഇത്തരം ചര്‍ച്ചകളില്‍ പങ്കെടുപ്പിക്കുന്നത് അയാൾക്ക് കൂടുതൽ ദൃശ്യത ഉണ്ടാക്കികൊടുക്കും. അയാള്‍ പങ്കെടുക്കുന്ന ചര്‍ച്ചകളില്‍ പങ്കെടുക്കരുതെന്ന് മറ്റ് ക്ഷണിതാക്കളോടും പ്രമുഖര്‍ ഒപ്പിട്ട സോഷ്യല്‍ മീഡിയാ കാമ്പയിന്‍ ആവശ്യപ്പെട്ടു.

പ്രസ്താവനയുടെ പൂര്‍ണ്ണരൂപം 

അനന്തപുരി ഹിന്ദു മഹാസഭാസമ്മേളനത്തിൽ പി സി ജോർജ്ജ് നടത്തിയ പ്രസംഗത്തിലെ ചില ഭാഗങ്ങൾ ഇന്ത്യൻ ഭരണഘടന അനുശാസിക്കുന്ന മതേതരത്വത്തിനെതിരാണ്. മാത്രമല്ല ഇന്ത്യൻ ശിക്ഷാ നിയമപ്രകാരം രാജ്യദ്രോഹക്കുറ്റവുമാണ്. മുസ്ലിം വിരുദ്ധതയും സ്ത്രീവിരുദ്ധതയും ദളിത് വിരുദ്ധതയും പ്രചരിപ്പിക്കുന്ന പി സി ജോർജിനെ ചാനൽ ചർച്ചകൾക്കായി ക്ഷണിക്കുന്നത് അയാൾക്ക് കൂടുതൽ ദൃശ്യത ഉണ്ടാക്കിക്കൊടുക്കലാണ്. വിദ്വേഷ പ്രസംഗം നടത്തുന്ന ഇത്തരം ആളുകൾക്ക് കിട്ടുന്ന ദൃശ്യത അവരുടെ ആശയങ്ങൾക്കുള്ള അംഗീകാരമായി തെറ്റിദ്ധരിക്കപ്പെടുകയും വർഗ്ഗീയത പ്രചരിപ്പിക്കപ്പെടാൻ അവർക്ക് കൂടുതൽ അവസരങ്ങൾ ഉണ്ടാക്കുകയുമാണ് ചെയ്യുന്നത്. അതുകൊണ്ട്  വർഗ്ഗീയവിദ്വേഷം പ്രചരിപ്പിക്കുന്ന പി സി ജോർജ്ജിനെ ചാനലുകൾ ചർച്ചയ്ക്കായി ക്ഷണിക്കില്ലെന്ന് തീരുമാനിക്കണമെന്ന് ഞങ്ങൾ ആവശ്യപ്പെടുന്നു. പി സി ജോർജ്ജിനെ ചാനൽ ചർച്ചയ്ക്ക് ക്ഷണിച്ചാൽ ആ ചർച്ചയിൽ തങ്ങൾ പങ്കെടുക്കില്ലെന്ന് തീരുമാനിക്കാൻ മറ്റ് ക്ഷണിതാക്കളോടും ഞങ്ങൾ ആവശ്യപ്പെട്ടുന്നു. അല്ലാത്തപക്ഷം പി സി ജോർജ്ജ് പങ്കെടുക്കുന്ന ചാനൽ ചർച്ചകൾ ബഹിഷ്കരിക്കാൻ മതേതര ത്വത്തിലും ഭരണഘടനയിലും വിശ്വസിക്കുന്നവർ തയ്യാറാകണം.

കെ അജിത, പ്രൊഫ: കുസുമം ജോസഫ്, മനോജ് കാന, ജിയോബേബി, ഡോ: കെ.എം.ഷീബ, ഏലിയാമ്മ വിജയൻ, ജെ .ദേവിക, സി.ആർ.നീലകണ്ഠൻ, എൻ.സുബ്രഹ്മണ്യൻ, അഡ്വ: അനില ജോർജ്ജ്, ശ്രീജ നെയ്യാറ്റിൻകര, അഡ്വ: കുക്കു ദേവകി, ബൈജു മേരിക്കുന്ന്, എം.സുൽഫത്ത്, ജോളി ചിറയത്ത്,വി.പി.സുഹ്റ, ദീദി ദാമോദരൻ ,ജബീന ഇർഷാദ്.ഡോ. സോണിയ ജോർജ്ജ്, ജ്യോതി നാരായണൻ, നെജു ഇസ്മയിൽ, ജയഘോഷ്, ജെന്നി സുൽഫത്ത്, അഡ്വ. മായാകൃഷ്ണൻ, ജോയ് കൈതാരത്ത്, ജലജ മാധവൻ, ഡോ. വടക്കേടത്ത് പത്മനാഭൻ, പി.കെ.കിട്ടൻ, നിഷി ജോർജ്ജ്, അഡ്വ. ജലജമാധവൻ, കെ.രാമചന്ദ്രൻ, അഡ്വ. സുധ ഹരിദ്വാർ, അഡ്വ. ആശ ഉണ്ണിത്താൻ, അമ്പിളി ഓമനക്കുട്ടൻ, പ്രസന്ന പാർവ്വതി, ദിനു വെയിൽ.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More