കോഴിക്കോട്: മലയാള സിനിമാ നടീ നടന്മാരുടെ സംഘടനയായ എ എം എം എ യില്‍ സീനിയറായ നടിമാരുടെ ശബ്ദം പോലും അവഗണിക്കപ്പെടുകയാണ് എന്ന വെളിപ്പെടുത്തലുമായി നടി രേവതി. കഴിഞ്ഞ ദിവസം ചാനല്‍ ചര്‍ച്ചയിലാണ് രേവതി തുറന്നടിച്ചത്. ''നമ്മളാരും ഒന്നും പറയാന്‍ പാടില്ല എന്നും എന്തെങ്കിലും പറഞ്ഞാല്‍ അച്ചടക്ക നടപടി സ്വീകരിക്കുമെന്നു''മാണ് രേവതി പറഞ്ഞത്. താനിപ്പോഴും എ എം എം എ യില്‍ അംഗമാണ്. ഹേമ കമ്മിഷന് റിപ്പോര്‍ട്ട് പുറത്തുവിടണമെന്നാണ് തന്റെ അഭിപ്രായമെന്നും രേവതി വ്യക്തമാക്കി.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
ഇന്ത്യന്‍ ചലച്ചിത്ര മേഖലയില്‍ ആദ്യമായാണ് ഹേമ കമ്മിഷന് റിപ്പോര്‍ട്ട് പോലെ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്നങ്ങളെ കുറിച്ച് ഒരു പഠനമുണ്ടാകുന്നത്. അത് വലിയ കാര്യമാണ്. അത് പുറത്തുവിടണം എന്ന് തന്നെയാണ് ഡബ്ല്യൂ സി സി യുടെ അഭിപ്രായം- രേവതി കൂട്ടിച്ചേര്‍ത്തു. ഒരു പഠന രേഖ എന്ന നിലയിലാണ് എന്ന നിലയിലാണ് ആ റിപ്പോര്‍ട്ട് പുറത്തുവിടേണ്ടത്. എങ്കില്‍ മാത്രമേ അവിടെ നടക്കുന്ന പ്രശ്നങ്ങള്‍ എന്താണ് എന്ന് മനസ്സിലാക്കാന്‍ സാധിക്കൂ എന്നും രേവതി പറഞ്ഞു.