LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് പറയുന്നവര്‍ക്ക് വേറെ ഉദ്ദേശമുണ്ട്- സജി ചെറിയാന്‍

തിരുവനന്തപുരം: ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടാനാവില്ലെന്ന് ആവര്‍ത്തിച്ച് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍. റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതില്ലെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ടെന്നും അത് പുറത്തുവിടണമെന്ന് ആവശ്യപ്പെടുന്നവര്‍ക്ക് വേറെ ഉദ്ദേശമുണ്ടെന്നും സജി ചെറിയാന്‍ കുറ്റപ്പെടുത്തി. റിപ്പോര്‍ട്ടിലെ ശുപാര്‍ശകള്‍ നടപ്പിലാക്കുന്നത് സംബന്ധിച്ച് ചര്‍ച്ച ചെയ്യാനായി വിളിച്ചുചേര്‍ത്ത യോഗത്തിനുശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

'ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവിടണമെന്ന് പറയുന്നതിന്റെ അടിസ്ഥാനമെന്താണ്? സിനിമാ മേഖലയിലുളള സ്ത്രീകളുടെ സുരക്ഷ ഉറപ്പുവരുത്തുകയാണ് വേണ്ടത്. റിപ്പോര്‍ട്ട് പുറത്തുവിട്ടാല്‍, അത് പുറത്തുവിടണമെന്ന് പറയുന്നവര്‍ക്ക് എന്തെങ്കിലും ഗുണമുണ്ടാകുമോ? അതൊക്കെ വേറെ കാര്യങ്ങള്‍ ഉദ്ദേശിച്ചാണ് പറയുന്നത്. അതല്ല നമ്മുടെ വിഷയം. റിപ്പോര്‍ട്ട് പുറത്തുവിടണമോ വേണ്ടയോ എന്ന് സര്‍ക്കാരാണ് തീരുമാനിക്കുക. റിപ്പോര്‍ട്ടിന്റെ ഉളളടക്കം സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്. അതാണ് പ്രധാനം. അല്ലാതെ റിപ്പോര്‍ട്ട് തളളിക്കളഞ്ഞിട്ടില്ല'- സജി ചെറിയാന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ പരിഹരിക്കാന്‍ ശക്തമായ നിയമങ്ങള്‍ രാജ്യത്തുണ്ട്. എന്നിട്ടും സിനിമാ രംഗത്തുനിന്ന് ഒന്നിനുപിറകേ ഒന്നായി പരാതികള്‍ വന്നുകൊണ്ടിരിക്കുകയാണ്. അത് ആശങ്കയുണ്ടാക്കുന്ന കാര്യമാണ്. സ്ത്രീകളുടെ സുരക്ഷിതത്വബോധം ചോദ്യംചെയ്യപ്പെടുന്ന സംഭവങ്ങള്‍ വന്നുകൊണ്ടിരിക്കുകയാണ്. നിലവില്‍ ഒരു നിയമമുണ്ടെങ്കിലും കുറച്ചുകൂടി ശക്തമായ നിയമം ഉണ്ടാകണം- സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More