LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പണപ്പെരുപ്പം കുറയ്ക്കാന്‍ റിപ്പോ നിരക്ക് വര്‍ദ്ധിപ്പിച്ച് ആര്‍ ബി ഐ

മുംബൈ: പണപ്പെരുപ്പം നിയന്ത്രിക്കുന്നതിന്റെ ഭാഗമായി റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ റിപ്പോ നിരക്ക് വര്‍ദ്ധിപ്പിച്ചു. 0.40 ശതമാനമാണ് വര്‍ധന. ഇതോടെ റിപ്പോ നിരക്ക് 4.40 ശതമാനമായി ഉയര്‍ന്നു. കഴിഞ്ഞ മെയ് മുതല്‍ റിപ്പോ നിരക്ക് 4 ശതമാനത്തില്‍ തുടരുകയായിരുന്നു. റഷ്യ- യുക്രൈന്‍ യുദ്ധ സാഹചര്യം മൂലം ക്രൂഡോയില്‍ വിലയിലുണ്ടായ വര്‍ധന. പണപ്പെരുപ്പം തുടങ്ങിയവയാണ് ഇപ്പോള്‍ റിപ്പോ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ കാരണമെന്ന് റിസര്‍വ് ബാങ്ക് ഗവര്‍ണര്‍ ശക്തികാന്ത് ദാസ് പറഞ്ഞു. 

ആഭ്യന്തര വിപണിയിലെ പണലഭ്യത കുറച്ച് പണപെരുപ്പം കുറയ്ക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. നിലവില്‍ പണപ്പെരുപ്പ നിരക്ക് 6 ശതമാനത്തിലധികമാണ്. അതുകൊണ്ടുതന്നെ രാജ്യത്ത് ഭക്ഷ്യ വസ്തുക്കള്‍ അടക്കമുള്ള അവശ്യസാധന വില കുത്തനെ ഉയരുകയാണ്. ഉപഭോക്തൃ വില സൂചിക പ്രകാരമുള്ള പണപ്പെരുപ്പ നിരക്ക് ഇക്കഴിഞ്ഞ മാര്‍ച്ചില്‍ 6.95 ശതമാനമായിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഇക്കഴിഞ്ഞ എപ്രിലില്‍ ചേര്‍ന്ന 2022-23 സാമ്പത്തിക വര്‍ഷത്തിലെ റിസര്‍വ് ബാങ്കിന്റെ ആദ്യ പണ നയ സമിതി (എംപിസി) യോഗത്തില്‍ അടിസ്ഥാന പലിശ നിരക്കുകളില്‍ മാറ്റം വരുത്താന്‍ തയ്യാറായിരുന്നില്ല. പണപ്പെരുപ്പം നേരിടുമെന്ന് വ്യക്തമാക്കിയെങ്കിലും സമ്പദ്ഘടനയുടെ വളര്‍ച്ചയ്ക്ക് നല്‍കുന്ന പരിഗണന കുറയ്ക്കാതെയും അടിസ്ഥാന പലിശ നിരക്ക് വര്‍ധിപ്പിക്കാതെയുമുള്ള സാമ്പത്തിക ഉത്തേജന നയരീതി (അക്കോമഡേറ്റിവ് സ്റ്റാന്‍സ്) തുടരാനാണ് ആറ് അംഗങ്ങളുള്ള എംപിസി സമിതി ഏപ്രില്‍ 8-ന് അവസാനിച്ച യോഗത്തില്‍ ഐക്യകണ്‌ഠേന തീരുമാനിച്ചിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി ചേര്‍ന്ന അസാധാരണ യോഗത്തിലാണ് റിപ്പോ നിരക്ക് വര്‍ദ്ധിപ്പിക്കാന്‍ തീരുമാനമെടുത്തത്. 

Contact the author

National Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More