LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട്‌ പുറത്തുവിടുന്നതില്‍ വിയോജിപ്പില്ല; സര്‍ക്കാരുമായുള്ള ചര്‍ച്ച തൃപ്തികരം - എ എം എം എ

കൊച്ചി: ഹേമാ കമ്മിറ്റി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ നിന്നും സര്‍ക്കാര്‍ ആവശ്യപ്പെടുന്ന എല്ലാ നിര്‍ദ്ദേശങ്ങളും നടപ്പിലാക്കാമെന്ന് താര സംഘടനയായ എ എം എം എ. റിപ്പോര്‍ട്ടിന്‍മേല്‍ നടന്ന ചര്‍ച്ച തൃപ്തികരമായിരുന്നുവെന്നും ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട്‌ പുറത്ത് വരുന്നതില്‍ വിയോജിപ്പില്ലെന്നും എ എം എം എ പ്രതിനിധികള്‍ പറഞ്ഞു. നിയമ നിര്‍മ്മാണം നടത്തേണ്ടത് സംസ്ഥാന സര്‍ക്കാരാണ്. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍ ഇക്കാര്യത്തെക്കുറിച്ച് കൂടുതല്‍ ചര്‍ച്ച നടത്തുമായിരിക്കുമെന്നും പ്രതിനിധികള്‍ കൂട്ടിച്ചേര്‍ത്തു. എ എം എം എ, മാക്ട, ഫെഫ്ക, ഡബ്ല്യുസിസി, ഫിലിം ചേമ്പര്‍, പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തുടങ്ങിയ സിനിമാ മേഖലയിലെ മുഴുവന്‍ സംഘടനകളും യോഗത്തില്‍ പങ്കെടുത്തിരുന്നു. ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ വിശദാംശങ്ങളറിയാന്‍ ഫിലിം ചേംബര്‍ അസോസിയേഷന് താത്പര്യമില്ലെന്ന് സര്‍ക്കാരിനെ അറിയിച്ചതായാണ് സൂചന.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട്‌ പുറത്തുവിടണമെന്ന ആവശ്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ഡബ്ല്യൂ സി സി. ഹേമാ കമ്മീഷന്‍ റിപ്പോര്‍ട്ടില്‍ നടന്ന ചര്‍ച്ചയില്‍ വ്യക്തതക്കുറവുണ്ടെന്നും ഡബ്ല്യു സി സി കൂട്ടിച്ചേര്‍ത്തു. റിപ്പോര്‍ട്ട്‌ പുറത്ത് വിടണമെന്ന് ആഗ്രഹിക്കുന്നത് ഡബ്ല്യു സി സിയുടെ മാത്രം ആവശ്യമാണെന്ന് കരുതരുതെന്നും സംഘടനാ പ്രതിനിധികള്‍ പറഞ്ഞു. അതേസമയം, ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട്‌ പുറത്ത് വിടില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് സംസ്ഥാന സര്‍ക്കാര്‍. റിപ്പോര്‍ട്ട് പുറത്തുവിടാനാവില്ലെന്ന് ആവര്‍ത്തിച്ച് മന്ത്രി സജി ചെറിയാന്‍ ഇന്നലെയും രംഗത്തെത്തിയിരുന്നു. റിപ്പോര്‍ട്ട് പുറത്തുവിടേണ്ടതില്ലെന്ന് ജസ്റ്റിസ് ഹേമ തന്നെ പറഞ്ഞിട്ടുണ്ടെന്നും അത് പുറത്തുവിടണമെന്ന് ആവശ്യപ്പെടുന്നവര്‍ക്ക് വേറെ ഉദ്ദേശമുണ്ടെന്നുമായിരുന്നു സജി ചെറിയാന്‍റെ പ്രസ്തവാന.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More