LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മഞ്ജുവാര്യരുടെ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരന്‍ അറസ്റ്റില്‍

തിരുവനന്തപുരം: സമൂഹമാധ്യമങ്ങളിലൂടെ അപമാനിച്ചുവെന്ന നടി മഞ്ജു വാര്യരുടെ പരാതിയില്‍ സംവിധായകന്‍ സനല്‍കുമാര്‍ ശശിധരനെ പൊലീസ് അറസ്റ്റ് ചെയ്തു. സനല്‍കുമാര്‍ പാറശാലയിലെ വീടിനടുത്തുളള ക്ഷേത്രത്തില്‍നിന്ന് മടങ്ങുംവഴി മഫ്തിയിലെത്തിയ പൊലീസാണ് ഇയാളെ അറസ്റ്റ് ചെയ്തത്. ഐടി ആക്ടിലെ വിവിധ വകുപ്പുകള്‍ ചുമത്തിയാണ് പൊലീസ് സനല്‍കുമാര്‍ ശശിധരനെ അറസ്റ്റ് ചെയ്തത്. പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിനിടെ തന്നെ തട്ടിക്കൊണ്ടുപോകാന്‍ ശ്രമം നടത്തുകയാണെന്നും ഗുണ്ടകളാണ് തനിക്കുചുറ്റും നില്‍ക്കുന്നതെന്നും ആരോപിച്ച് സനല്‍കുമാര്‍ ഫേസ്ബുക്ക് ലൈവില്‍ വന്നിരുന്നു.

'എന്റെ ജീവന്‍ അപകടത്തിലാണ്. പൊലീസാണെന്ന് പറഞ്ഞ് ഗുണ്ടകള്‍ എന്നെ തട്ടിക്കൊണ്ടുപോവുകയാണ്. എന്നെ കൊല്ലാന്‍ നോക്കുകയാണ് അവര്‍. എന്റെ മൊബൈല്‍ തട്ടിപ്പറിച്ച് വാങ്ങാന്‍ ശ്രമിക്കുന്നു. കാറിന്റെ കീ തട്ടിയെടുക്കുന്നു. എനിക്ക് പൊലീസ് സംരക്ഷണം വേണം. ഒരു ഇന്നോവ കാറിലാണ് ഇവരെന്നെ പിന്തുടര്‍ന്ന് വന്നത്. മഞ്ജുവിന്റെ ജീവന്‍ അപകടത്തിലാണെന്ന വാദത്തില്‍ ഞാന്‍ ഉറച്ചുനില്‍ക്കുന്നു. അവര്‍ എനിക്കെതിരെ പരാതി നല്‍കിയതായി അറിയില്ല. മഞ്ജു പരാതി നല്‍കിയെന്ന് കാണിച്ച് പൊലീസ് എന്നെ ബന്ധപ്പെട്ടിട്ടില്ല. ഞാന്‍ ഒളിവിലല്ല. എനിക്കെതിരെ കേസുണ്ടെങ്കില്‍ പൊലീസിന് അറസ്റ്റ് ചെയ്യാം. കളളക്കേസുണ്ടാക്കുകയാണ്'- എന്നാണ് സനല്‍കുമാര്‍ ശശിധരന്‍ ഫേസ്ബുക്ക് ലൈവില്‍ പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മഞ്ജു വാര്യരുടെ ജീവന്‍ അപകടത്തിലാണെന്നും അവര്‍ തടവിലാണെന്നും സൂചിപ്പിച്ച് സനല്‍കുമാര്‍ ശശിധരന്‍ ഫേസ്ബുക്കില്‍ പങ്കുവെച്ച പോസ്റ്റ് വലിയ വിവാദമായിരുന്നു. നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തിയ സംഭവത്തില്‍ മഞ്ജുവിന്റെ മൊഴി എടുത്തതിനുപിന്നാലെയാണ് അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റിയത്. ഈ സാഹചര്യത്തില്‍ മഞ്ജുവുള്‍പ്പെടെയുളളവരുടെ ജീവന്‍ തുലാസിലാണ് എന്ന് സംശയിക്കുന്നു എന്നാണ് സനല്‍കുമാര്‍ ശശിധരന്‍ പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More