LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഡോ. ജോ ജോസഫ് തൃക്കാക്കരയിൽ എൽ ഡി എഫ് സ്ഥാനാർത്ഥി

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ ഏറെ അഭ്യൂഹങ്ങള്‍ക്കൊടുവില്‍ ഇടതുപക്ഷ സ്ഥാനാര്‍ഥിയായി ഡോ. ജോ ജോസഫിനെ തെരഞ്ഞെടുത്തു. എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജനാണ് സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തിയത്. എറണാകുളം ലെനിന്‍ സെന്ററില്‍ ചേര്‍ന്ന ഇടതുമുന്നണി യോഗത്തിന് ശേഷമാണ് പ്രഖ്യാനം നടത്തിയത്. അരിവാള്‍ ചുറ്റിക നക്ഷത്രം തെരഞ്ഞെടുപ്പ് ചിഹ്നത്തില്‍ തന്നെയായിരിക്കും ജോ ജോസഫ് മത്സരിക്കുക. ദിവസങ്ങള്‍ നീണ്ട ചര്‍ച്ചക്കൊടുവിലാണ് എറണാകുളം ലിസി ഹോസ്പിറ്റലിലെ പ്രശസ്ത ഹൃദ്രോഗ വിദഗ്ദനും സാമൂഹ്യ പ്രവര്‍ത്തകനും എഴുത്തുകാരനുമായ ഡോക്ടര്‍ ജോ ജോസഫിനെ സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്തത്. 

കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്നും എം ബി ബി എസ് ബിരുദം നേടിയ ഡോക്ടര്‍ ജോ ജോസഫ്, കട്ടക്ക് എസ്‌ സി ബി മെഡിക്കല്‍ കോളേജില്‍ നിന്നും ജനറല്‍ മെഡിസിനില്‍ എംഡിയും ഡല്‍ഹി ആള്‍ ഇന്ത്യ മെഡിക്കല്‍ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്നും കാര്‍ഡിയോളജിയില്‍ ഡി എമ്മും കരസ്ഥമാക്കിയിട്ടുണ്ട്. ഡല്‍ഹി എയിംസില്‍ നിന്ന് ഡോക്ടറേറ്റും നേടിയിട്ടുണ്ട്. പൂഞ്ഞാര്‍ കളപ്പുരയ്ക്കന്‍ കുടുംബാംഗമാണ് ജോ ജോസഫ്. തൃശൂര്‍ സര്‍ക്കാര്‍ മാനസികാരോഗ്യ കേന്ദ്രത്തിലെ സൈക്യാട്രിസ്റ്റായ ഡോക്ടര്‍ ദയാ പാസ്‌കലാണ് ഭാര്യ. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ വിജയം ഉറപ്പിക്കാന്‍ ഇരു പാര്‍ട്ടികളും ശക്തമായ പ്രചാരണം ആരംഭിച്ചിട്ടുണ്ട്. സിറ്റിംഗ് സീറ്റ് നഷ്ടപ്പെട്ടു പോകാതിരിക്കാന്‍ മികച്ച രീതിയിലുള്ള പ്രവര്‍ത്തനമാണ് കോണ്‍ഗ്രസ് നടത്തുന്നത്. കെ റെയില്‍ വിഷയം ഉയര്‍ത്തിക്കാട്ടി വോട്ട് ചോദിക്കാനാണ് യു ഡി എഫ് ശ്രമം നടത്തുന്നത്. അതോടൊപ്പം എല്‍ ഡി എഫിനും ഈ വിജയം വളരെ പ്രധാനപ്പെട്ടതാണ്. രണ്ടാം പിണറായി സര്‍ക്കാര്‍ അധികാരമേറ്റതിന് ശേഷം നടക്കുന്ന തെരഞ്ഞെടുപ്പായതിനാല്‍ വിജയം ഉറപ്പിക്കാനാണ് ഇടതു മുന്നണി ശ്രമിക്കുന്നത്. വികസന നേട്ടങ്ങള്‍ എണ്ണി പറഞ്ഞാണ് എല്‍ ഡി എഫ് വോട്ട് പിടിക്കുന്നത്. എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍ മണ്ഡലം കേന്ദ്രീകരിച്ച് പ്രചാരണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നുണ്ട്. തൃക്കാക്കര കൂടി എല്‍ഡിഎഫിന് കിട്ടിയാല്‍ കേരളത്തിലെ 100 മണ്ഡലങ്ങളിലും ഇടത് പ്രാതിനിധ്യം ഉറപ്പിക്കാന്‍ സാധിക്കും. ഇത് മുന്‍ നിര്‍ത്തി ഉറപ്പാണ് 100, ഉറപ്പാണ് തൃക്കക്കാര എന്ന ടാഗ് ലൈനാണ് സിപിഎം തെരഞ്ഞെടുത്തിരിക്കുന്നത്.

തൃക്കാക്കര നിയമസഭ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഈ മാസം 31-ന് (മെയ്) നടക്കും. ജൂണ്‍ മൂന്നിനാണ്  വോട്ടെണ്ണല്‍ നടക്കുക. സ്ഥാനാര്‍ഥികള്‍ക്ക് ഈ മാസം (മെയ്) 11 വരെ നാമനിര്‍ദേശപത്രികള്‍ സമര്‍പ്പിക്കാം. മെയ് 16 ആണ് നാമനിര്‍ദേശ പത്രിക പിന്‍വലിക്കാനുള്ള അവസാന തീയതി. പ്രമുഖ കോണ്‍ഗ്രസ് നേതാവ് പി.ടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്നാണ് തൃക്കാക്കര നിയമസഭാ മണ്ഡലത്തില്‍ ഒഴിവ് വന്നത്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More