LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോണ്‍ഗ്രസിന് ഏകാധിപത്യ സ്വഭാവമെന്ന് കെ വി തോമസ്‌

കൊച്ചി: കേരളത്തിലെ കോണ്‍ഗ്രസിന് ഏകാധിപത്യ സ്വഭാവമെന്ന് മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ കേന്ദ്ര മന്ത്രിയുമായ കെ വി തോമസ്‌. തൃക്കാക്കരയില്‍ ആരെ പിന്തുണക്കണമെന്ന് ഇതുവരെ തീരുമാനിച്ചിട്ടില്ല. ഈ മാസം 10-ന് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കുമെന്നും കെ വി തോമസ്‌ പറഞ്ഞു. യുഡിഎഫ് ഇതുവരെ പ്രചാരണത്തിനിറങ്ങാന്‍ തന്നോട് ആവശ്യപ്പെട്ടിട്ടില്ല എന്നാല്‍ വരും ദിവസങ്ങളില്‍ താന്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഇറങ്ങുമെന്നും കെ വി തോമസ്‌ കൂട്ടിച്ചേര്‍ത്തു. ഏത് മുന്നണിക്ക്‌ വേണ്ടിയാണ് പ്രചാരണത്തിനിറങ്ങുക എന്ന കാര്യം അദ്ദേഹം ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

അതേസമയം, തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചപ്പോള്‍ മുതല്‍ ഇടത് അനുകൂല നിലപാടാണ് കെ വി തോമസ്‌ സ്വീകരിച്ചത്. വികസനത്തിനൊപ്പമാണ് നില്‍ക്കേണ്ടതെന്ന് പറഞ്ഞ കെ വി തോമസ്‌ യുഡിഎഫ് ശ്രമിക്കുന്നത് വ്യക്തി കേന്ദ്രീകൃത രാഷ്ട്രീയമാണെന്നും തുറന്നടിച്ചിരുന്നു. ഉമ തോമസ് തന്‍റെ സഹോദരിയെപ്പോലെയാണ്. പി.ടി തന്‍റെ കുടുംബാംഗമാണ്, പക്ഷെ വ്യക്തിയും രാഷ്ട്രീയവും രണ്ടും രണ്ടാണെന്നും വികസനമാണ് ജനങ്ങള്‍ക്ക് ആവശ്യമെന്നും കെ വി തോമസ്‌ പറഞ്ഞിരുന്നു. കെ വി തോമസിന്‍റെ ഈ നിലപാടിനെ പിന്താങ്ങി സിപിഎം സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് രംഗത്തെത്തിയിരുന്നു. കെ വി തോമസിന്‍റെ നിലപാട് സ്വാഗതാര്‍ഹമാണെന്നാണ് സ്വരാജ് പറഞ്ഞത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

എല്‍ഡിഎഫിനായി കെ വി തോമസ് പ്രചാരണത്തിനിറങ്ങിയാല്‍ നടപടിയുണ്ടാകുമെന്ന് കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍ മുന്നറിയിപ്പ് നല്‍കി. പാര്‍ട്ടി അച്ചടക്കം ലംഘിച്ചാല്‍ നടപടിയുണ്ടാകും. ഈ തെരഞ്ഞെടുപ്പില്‍ കെ വി തോമസ്‌ വലിയൊരു ശ്രദ്ധാ കേന്ദ്രമല്ലെന്നും കെ സുധാകരന്‍ പറഞ്ഞു. അച്ചടക്ക സമിതിയിലുള്ളത് പാര്‍ട്ടിയിലെ മികച്ച നേതാക്കാളാണ്. പാര്‍ട്ടി ഒരു തെരഞ്ഞെടുപ്പിനെ നേരിടുമ്പോള്‍ കോണ്‍ഗ്രസിനെ തകര്‍ക്കാമെന്ന് പ്രതീക്ഷിച്ച് ആരെങ്കിലും പ്രവര്‍ത്തിച്ചാല്‍ അവര്‍ക്കെതിരെ കടുത്ത നടപടി ഹൈക്കമാന്‍ഡ് സ്വീകരിക്കുമെന്നാണ് താന്‍ കരുതുന്നതെന്നും കെ സുധാകരന്‍ കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More