LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അയാള്‍ സഭയുടെ കുട്ടിയാണ്; ജോ ജോസഫിനെതിരെ ഹരീഷ് പേരടി

തൃക്കാക്കരയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയായി ജോ ജോസഫിനെ തെരഞ്ഞെടുത്തതില്‍ പ്രതികരണവുമായി നടന്‍ ഹരീഷ് പേരടി. അയാള്‍ സഭയുടെ കുട്ടിയാണെന്നും പ്രസംഗത്തില്‍ മാനവികത പറയുന്ന സിപിഎം സ്ഥാനാര്‍ത്ഥി നിര്‍ണയത്തിന്റെ കാര്യംവരുമ്പോള്‍ മതങ്ങളിലേക്ക് ചുരുങ്ങുമെന്നും ഹരീഷ് പേരടി പറഞ്ഞു. തൃക്കാക്കരയില്‍ എല്‍ഡിഎഫ് മതത്തെ എങ്ങനെ ഉപയോഗിക്കണമെന്ന വര്‍ഗീയതയുടെ തലച്ചോറ് പക്ഷമാവുമ്പോള്‍ പലപ്പോഴും സഭയെ എതിര്‍ത്തുനിന്നിട്ടുളള പി ടി തോമസിനോടുളള സ്‌നേഹം കൊണ്ട് ഉമാ തോമസ് യുഡിഎഫ് സ്ഥാനാര്‍ത്ഥിയാകുന്നത് ഹൃദയപക്ഷമാവുന്നു എന്നും ഹരീഷ് പേരടി ഫേസ്ബുക്കില്‍ കുറിച്ചു

ഹരീഷ് പേരടിയുടെ കുറിപ്പ്

അയാൾ സഭയുടെ കുട്ടിയാണ്... സ്ഥാനാർത്ഥി നിർണ്ണയത്തിൽ ഞങ്ങൾ മതങ്ങളിലേക്ക് പടരും... പ്രസംഗത്തിൽ ഞങ്ങൾ മാനവികത എന്ന കോമഡിയിലേക്കും ചുരുങ്ങും... തൃക്കാക്കരയിൽ LDF മതത്തെ എങ്ങിനെ ഉപയോഗിക്കണമെന്നുള്ള വർഗ്ഗീയതയുടെ തലച്ചോറ് പക്ഷമാകുമ്പോൾ... സഭയുടെ തീരുമാനങ്ങൾക്കുമുന്നിൽ പലപ്പോഴും എതിർപക്ഷമായ പി.ടി യോടുള്ള സ്നേഹം കൊണ്ട് ഉമ UDFന്റെ സ്ഥാനാർത്ഥിയാകുമ്പോൾ അത് യഥാർത്ഥ ഹൃദയപക്ഷമാകുന്നു... എന്തിനേറെ... നടിയെ ആക്രമിച്ച കേസിൽ പി.ടിയില്ലായിരുന്നെങ്കിൽ ഒരു അതിജീവിത തന്നെ ഉണ്ടാകുമായിരുന്നില്ല... നമുക്ക് അറിയാനുള്ളത് ഇത്രമാത്രം... കുറുക്കന്റെ തലച്ചോറിനാണോ കഴുതയുടെ ഹൃദയത്തിനാണോ ജനാധിപത്യത്തിൽ സ്ഥാനമുണ്ടാവുക എന്ന് മാത്രം...

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More