LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

വഞ്ചനാക്കുറ്റം: ധര്‍മ്മജന്‍ ബോള്‍ഗാട്ടിക്കെതിരെ കേസ്

കൊച്ചി: നടന്‍ ധര്‍മ്മജന്‍ ബോള്‍ഗാട്ടിയടക്കം 11 പേര്‍ക്കെതിരെ വഞ്ചനാക്കുറ്റത്തിന് പൊലീസ് കേസ് എടുത്തു. ധര്‍മൂസ് ഫിഷ്‌ ഹബ് എന്ന ബിസിനസ് സ്ഥാപനത്തിന്‍റെ മറവില്‍ 43 ലക്ഷം രൂപയിലേറെ തട്ടിയെടുത്തുവെന്നാണ് പരാതി. മൂവാറ്റുപുഴ മാനാരി ആസിഫ് പുതുക്കാട്ടില്‍ ആലിയാരാണ് ധര്‍മ്മജനെതിരെ പരാതി നല്‍കിയത്. എറണാകുളം സെന്‍റര്‍ പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ധര്‍മ്മജന്‍റെ ഉടമസ്ഥതയിലുള്ള മത്സ്യക്കടയുടെ ഫ്രാഞ്ചൈസി നല്‍കാമെന്ന് വാഗ്ദാനം നല്‍കി പറ്റിക്കുകയും മീന്‍ നല്‍കാമെന്ന് പറഞ്ഞ് ഗഡുക്കളായി പണം വാങ്ങുകയും ചെയ്തു. എന്നാല്‍ ധര്‍മ്മജന്‍ ഫിഷ്‌ നല്‍കിയില്ലെന്നാണ്‌ പരാതിയില്‍ പറയുന്നത്.  

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഫ്രാഞ്ചൈസിക്ക് പുറത്ത് നിന്നും ഫിഷ്‌ എടുത്ത് പരാതിക്കാരന്‍ വില്‍പ്പന നടത്തി. അതിനാല്‍ താത്കാലികമായി ആസിഫിന് മീന്‍ നല്‍കുന്നത് നിര്‍ത്തിവെച്ചിരിക്കുകയായിരുന്നുവെന്നും കേസിലെ രണ്ടാം പ്രതി കിഷോര്‍ കുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. പണം തട്ടിയെടുത്തുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും കിഷോര്‍ കൂട്ടിച്ചേര്‍ത്തു. എറണാകുളം പൊലീസ് സ്റ്റേഷനിൽ ഹാജരാകാൻ ധർമ്മജന് പൊലീസ് നോട്ടീസ് നൽകിയിരിക്കുകയാണ്. ധർമ്മജന്‍റെ വിശദീകരണം കൂടി കേട്ടതിന് ശേഷമേ തുടര്‍ നടപടികളിലേക്ക് കടക്കുകയുള്ളുവെന്ന് പൊലീസ് വ്യക്തമാക്കി.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More