LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കെ എം ഷാജിയുടെ ഭാര്യയുടെ പേരിലുള്ള സ്വത്ത് കണ്ടുകെട്ടിയ ഇ ഡി നടപടി ഹൈക്കോടതി റദ്ദാക്കി

കൊച്ചി: അഴീക്കോട്‌ മുന്‍ എം എല്‍ എയും മുസ്ലീം ലീഗ് നേതാവുമായ കെ.എം ഷാജിയുടെ ഭാര്യ ആശാ ഷാജിയുടെ പേരിലുള്ള വീട് കണ്ടുകെട്ടിയ എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന്‍റെ (ഇ ഡി) നടപടി കേരളാ ഹൈക്കോടതി സ്റ്റേ ചെയ്തു. കെ. എം ഷാജി നല്‍കിയ ഹര്‍ജിയിലാണ് വിധി. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് സ്വീകരിച്ച നടപടിയാണ് താല്‍ക്കാലികമായി കോടതി സ്‌റ്റേ ചെയ്തത്.

ജപ്തി നടപടി സ്‌റ്റേ ചെയ്തെങ്കിലും എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റിന് കേസുമായി മുന്നോട്ടുപോകാമെന്ന് കോടതി വിധിയില്‍ വ്യക്തമാക്കി. കെ എം ഷാജിയുടെ ഭാര്യ ആശ ഷാജിയുടെ പേരില്‍ കോഴിക്കോട് വേങ്ങേരിയിലുള്ള വീടും സ്ഥലവുമാണ്‌ കണ്ടുകെട്ടിയത് ഇ ഡി ജപ്തി ചെയ്തത്. ഈ സ്വത്തിന് 25 ലക്ഷം രൂപയാണ് കണക്കാക്കിയത്.  എം എല്‍ എ ആയിരിക്കെ അഴീക്കോട് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ പ്ലസ്ടു അധ്യാപക നിയമനത്തിന് 25 ലക്ഷം രൂപ കൈക്കൂലി വാങ്ങി എന്നതാണ് കേസ്. ഈ പണം ഉപയോഗിച്ചാണ് ഭാര്യയുടെ പേരില്‍ ഷാജി വീടും സ്ഥലവും വാങ്ങിയത് എന്നും ഇ ഡി പറഞ്ഞിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അഴീക്കോട് ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ നിയമന അഴിമതിയുമായി ബന്ധപ്പെട്ട് 2020 ഏപ്രിലില്‍ സംസ്ഥാന വിജിലന്‍സാണ് ഷാജിക്കെതിരെ ആദ്യമായി കേസെടുത്തത്. പിന്നീട് കേസ് എന്‍ഫോഴ്‌സ്‌മെന്റ്  ഡയറക്ട്രേറ്റ് ഏറ്റെടുക്കുകയായിരുന്നു. കള്ളപ്പണം വെളുപ്പിക്കല്‍ കുറ്റം ചാര്‍ത്തിയാണ് ഇ ഡി അന്വേഷണം ഊര്‍ജ്ജിതമാക്കി ഷാജിക്കെതിരെ നടപടി സ്വീകരിച്ചത്. എന്നാല്‍ സംഭവം നടന്നത് 2014 ലാണ് എന്നും അഴിമതി നിരോധന നിയമപ്രകാരമുള്ള കേസാണ് ഇത് എന്നും ഷാജി വാദിക്കുന്നു. ഈ കേസിനെ കള്ളപ്പണം വെളുപ്പിക്കല്‍ കേസിന്റെ പരിധിയില്‍ കൊണ്ടുവരാനാകില്ലെന്നും കെ എം ഷാജി നല്‍കിയ ഹര്‍ജിയില്‍ വാദിക്കുന്നു. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More