LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജോ ജോസഫിന്‍റെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തില്‍ വൈദികന്‍ പങ്കെടുത്തത് സഭയുടെ ആളായിട്ടല്ല- മന്ത്രി പി രാജീവ്‌

 കൊച്ചി: തൃക്കാക്കരയിലെ എൽ ഡി എഫ് സ്ഥാനാർഥി ഡോ. ജോ ജോസഫ് സഭയുടെ സ്ഥാനാർഥിയാണെന്ന ആരോപണം പുച്ഛിച്ച് തള്ളുന്നുവെന്ന് മന്ത്രി പി രാജീവ്. വാര്‍ത്താ സമ്മേളനത്തില്‍ വൈദികന്‍ പങ്കെടുത്തത് സഭയുടെ ആള്‍ ആയിട്ടല്ല. ആശുപത്രി ഡയറക്ടറായാണ്. പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ ശ്രദ്ധക്കുറവ് ഉണ്ടായിട്ടില്ലെന്നും പി രാജീവ് പറഞ്ഞു. തൃക്കാക്കരയില്‍ പാര്‍ട്ടി നിര്‍ത്തിയത് മികച്ച സ്ഥാനാര്‍ഥിയെയാണ്. ഇടതു മുന്നണിയുടെ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് ശേഷം പ്രതിപക്ഷ നേതാവിന്‍റെ അമ്പരപ്പും ഭയവുമാണ് അദ്ദേഹത്തിന്‍റെ പ്രസ്താവനകളില്‍ നിന്നും കാണാന്‍ സാധിക്കുന്നത്. തൃക്കാക്കരയിലെ പേയ്മെന്‍റ് സീറ്റാണെന്ന ആരോപണം വസ്തുതാ വിരുദ്ധമാണ്. ഇടതുമുന്നണിക്ക് വിജയമുറപ്പാണെന്നും ഏറ്റവും മികച്ച സ്ഥാനാര്‍ഥിയെയാണ് പാര്‍ട്ടി മത്സരിപ്പിക്കുന്നതെന്നും പി രാജീവ് കൂട്ടിച്ചേര്‍ത്തു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്ഥാനാര്‍ഥി നിര്‍ണയ ചര്‍ച്ചയില്‍ ഒരാളുടെ മാത്രമേ സിപിഎം പരിഗണിച്ചിരുന്നുള്ളു. അദ്ദേഹത്തെയാണ്‌ പാര്‍ട്ടി സ്ഥാനാര്‍ഥിയായി തെരഞ്ഞെടുത്തത്. പ്രൊഫഷനലുകൾ, എൻജിനീയർമാർ, ഡോക്ടർമാർ ഇവരെല്ലാം ചേരുന്നതാണു രാഷ്ട്രീയ പ്രവർത്തനം. ആരെയും മാറ്റി നിര്‍ത്തി മുന്‍പോട്ട് പോകാന്‍ സാധിക്കില്ല. പാര്‍ട്ടിക്ക് അനുകൂലമായ എല്ലാ വോട്ടുകളും നേടാന്‍ ജോ ജോസഫിന് സാധിക്കുമെന്നാണ് പാര്‍ട്ടിയുടെ വിശ്വാസം. സ്ഥാനാര്‍ഥിയായി പ്രഖ്യാപിക്കുമ്പോള്‍ അദ്ദേഹം ആശുപത്രിയിലായിരുന്നു. അതുകൊണ്ടാണ് എല്ലാവരും അങ്ങോട്ട്‌ പോയത്. വാര്‍ത്താ സമ്മേളനത്തില്‍ വൈദീകന്‍ പങ്കെടുത്തത് സഭയുടെ ആള്‍ ആയിട്ടല്ല. ആശുപത്രി ഡയറക്ടറായാണ്. പാര്‍ട്ടിക്ക് ഇക്കാര്യത്തില്‍ ശ്രദ്ധക്കുറവ് ഉണ്ടായിട്ടില്ലെന്നും പി രാജീവ് പറഞ്ഞു. തൃക്കാക്കര നിയമസഭ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് ഈ മാസം 31-നാണ് നടക്കും. പ്രമുഖ കോണ്‍ഗ്രസ് നേതാവ് പി.ടി തോമസിന്റെ നിര്യാണത്തെ തുടര്‍ന്നാണ് തൃക്കാക്കര നിയമസഭാ മണ്ഡലത്തില്‍ വീണ്ടും തെരഞ്ഞെടുപ്പ് നടത്തുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More