LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എല്‍ഡിഎഫിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും പി സി ജോര്‍ജ്ജിന്റെ പ്രസംഗവും അറസ്റ്റുമെല്ലാം ചേര്‍ത്തുവായിക്കണം- വി ഡി സതീശന്‍

തിരുവനന്തപുരം: എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തില്‍ ഗൂഢാലോചനയെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കുന്ന കാര്യത്തില്‍ ബാഹ്യ ഇടപെടല്‍ വ്യക്തമാണെന്നും പി സി ജോര്‍ജ്ജിന്റെ പ്രസംഗവും അറസ്റ്റും വിവാദവുമെല്ലാം ഇതുമായി ചേര്‍ത്തുവായിക്കേണ്ടിയിരിക്കുന്നു എന്നും അദ്ദേഹം പറഞ്ഞു. 

'യുഡിഎഫിന് തൃക്കാക്കരയില്‍ അനായാസം വിജയിക്കാന്‍ കഴിയും. യുഡിഎഫിന്റേത് മതേതര നിലപാടാണ്. ആ നിലപാട് മുന്‍നിര്‍ത്തി എല്ലാ വിഭാഗം ജനങ്ങളുടെയും പിന്തുണയുളള സ്ഥാനാര്‍ത്ഥിയാണ് ഉമാ തോമസ്. തൃക്കാക്കര തെരഞ്ഞെടുപ്പില്‍ ഉമാ തോമസ് വലിയ വിജയം നേടുക തന്നെ ചെയ്യും. രണ്ടാമതും അധികാരത്തിലെത്തിയപ്പോള്‍ അത് എന്തും ചെയ്യാനുളള ലൈസന്‍സാണ് എന്നാണ് മുഖ്യമന്ത്രി കരുതിയിരിക്കുന്നത്. അഹങ്കാരത്തിന്റെ ഭാഷയിലാണ് അദ്ദേഹം സംസാരിക്കുന്നത്. ആ ധാര്‍ഷ്ട്യത്തിന് കേരളത്തിലെ ജനങ്ങള്‍ മറുപടി നല്‍കുക തന്നെ ചെയ്യും. യുഡിഎഫ് ഒരിക്കലും വികസനത്തിന് എതിരല്ല പക്ഷേ വിനാശത്തിനെതിരാണ്'- വി ഡി സതീശന്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സാമുദായിക പരിഗണന വെച്ചാണ് തൃക്കാക്കരയില്‍ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചതെന്ന് ഹൈബി ഈടന്‍ എംപിയും പറഞ്ഞു. ചര്‍ച്ചകളിലുള്‍പ്പെടെ സി പി എമ്മിന്റെ മുഖമായ അരുണ്‍കുമാറിനെ മാറ്റിയതിലൂടെ അതാണ് വ്യക്തമാകുന്നത്. കമ്മ്യൂണല്‍ ലൈനില്‍ സ്ഥാനാര്‍ത്ഥിയെ നിര്‍ണയിക്കുന്നത് സിപിഎമ്മിന്റെ സ്ഥാനാര്‍ത്ഥി ദാരിദ്രമാണ് സൂചിപ്പിക്കുന്നത്. കൃത്യമായ രാഷ്ട്രീയമാണ് ഈ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നോട്ടുവെയ്ക്കുന്നതെന്നും ഹൈബി ഈടന്‍ പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More