LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാഷ്ട്രീയ പോരാട്ടമായിരുന്നെങ്കിൽ അരുൺകുമാറിനെ സിപിഎം പിന്‍വലിക്കില്ലായിരുന്നു - രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: തൃക്കാക്കര തെരഞ്ഞെടുപ്പിനെ സിപിഎം രാഷ്ട്രീയ പോരാട്ടമായി കണ്ടിരുന്നെങ്കില്‍ കെ എസ് അരുൺകുമാറിനെ പിന്‍വലിക്കില്ലായിരുന്നുവെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല. സാമുദായിക വോട്ട് മാത്രം ലക്ഷ്യം വെച്ചാണ് സിപിഎം ഈ തെരഞ്ഞെടുപ്പിനെ നേരിടുന്നത്. രാഷ്ട്രീയ പോരാട്ടത്തില്‍ നിന്നും സിപിഎം പിന്മാറി. സ്ഥാനാര്‍ഥി നിര്‍ണയുമായി ബന്ധപ്പെട്ടുള്ള വിവാദങ്ങളിലേക്ക് സഭയെ വലിച്ചിഴക്കുന്നത് നിക്ഷിപ്ത താത്പര്യക്കാരാണ്. സഭ സ്ഥാനാര്‍ഥിയെ നിര്‍ണയിച്ചുവെന്ന് കരുതാന്‍ സാധിക്കില്ലെന്നും രമേശ്‌ ചെന്നിത്തല കൂട്ടിച്ചേര്‍ത്തു. കെ റെയിലെതിരെയുള്ള താക്കീതായി തൃക്കാക്കര തെരഞ്ഞെടുപ്പ് മാറുമെന്നും അദ്ദേഹം പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കേരളം ഭീകരവാദികളുടെ കേന്ദ്രമെന്ന ബിജെപി ദേശിയ അധ്യക്ഷന്‍ ജെപി നദ്ദയുടെ ആരോപണം അടിസ്ഥാന രഹിതമാണെന്ന് രമേശ്‌ ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തെ ധ്രുവികരിക്കാന്‍ ബിജെപിയും സിപിഎം ശ്രമിക്കുകയാണ്. സംസ്ഥാനത്തെ കൊലപാതകങ്ങള്‍ തടയാന്‍ സര്‍ക്കാരിന് സാധിക്കുന്നില്ലെന്നും രമേശ്‌ ചെന്നിത്തല കുറ്റപ്പെടുത്തി. കേരളത്തില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ പിന്തുണയോടെയാണ് ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതെന്നാണ് നദ്ദയുടെ ആരോപണം. കേന്ദ്രസര്‍ക്കാര്‍ ഇക്കാര്യം സൂഷ്മമായി നിരീക്ഷിക്കുന്നുണ്ട്. ഇത്തരം സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ ബിജെപി പോരാടും. കേന്ദ്രസര്‍ക്കാര്‍ ശക്തമായ നടപടികള്‍ സ്വീകരിക്കും. ദൈവത്തിന്റെ സ്വന്തം നാടായ കേരളത്തിന്റെ തനിമയും പാരമ്പര്യവും നിലനിര്‍ത്താന്‍ ബിജെപിയും കേന്ദ്രസര്‍ക്കാരും പ്രതിജ്ഞാബദ്ധരാണെന്നാണ് ജെ പി നദ്ദ ഇന്നലെ കോഴിക്കോട് പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More