LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബാങ്കുവിളിക്ക് ഉച്ചഭാഷിണി ഉപയോഗിക്കുന്നത് മൌലികാവകാശമായി കണക്കാക്കാനാവില്ല- അലഹബാദ് ഹൈക്കോടതി

അലഹബാദ്‌: ബാങ്ക് വിളിക്കാന്‍ ഉച്ചഭാഷിണി നിര്‍ബന്ധമാണ്‌ എന്നത് ആരാധനാ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട മൌലികാവകാശങ്ങളുടെ പട്ടികയില്‍ പരിഗണിക്കാനാവില്ലെന്ന് അലഹബാദ് ഹൈക്കോടതി. ഉച്ചഭാഷിണിയിലൂടെ ബാങ്ക് വിളിക്കുന്നത് മൗലികാവകാശമല്ല. ബാങ്കുവിളി മുസ്‌ലിംമത വിശ്വാസികള്‍ക്ക് ഒഴിവാക്കാനാവാത്ത, അനിവാര്യമായ ഘടകമാണ്. എന്നാല്‍ ഉച്ചഭാഷണിയിലൂടെ ബാങ്ക് വിളിക്കുക എന്നത് ഇസ്ലാമിന്റെ ഭാഗമല്ലെന്നും കോടതി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ബാങ്കുവിളി ഉച്ചഭാഷിണിയിലൂടെ നിര്‍വ്വഹിക്കാന്‍ അനുമതി നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി തള്ളിക്കൊണ്ടായിരുന്നു അലഹബാദ് ഹൈക്കോടതിയുടെ ഈ നിരീക്ഷണം. ഉച്ചഭാഷിണിയിലൂടെ ബാങ്കുവിളിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട്  ബുധൗന്‍ സ്വദേശിയായ ഇര്‍ഫാന്‍ എന്നയാളാണ് കോടതിയെ സമീപിച്ചത്.

ജസ്റ്റിസ് ബി കെ വിഡ്‌ല, ജസ്റ്റിസ് വികാസ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. ബാങ്കിലൂടെ വിശ്വാസികളെ പ്രാര്‍ത്ഥനയ്ക്ക് ക്ഷണിക്കുന്നത് ഉച്ചഭാഷിണിയിലൂടെ ആവണമെന്നില്ല. ഇത് മൗലികാവകാശമല്ലെന്ന് നേരത്തെയും വിവിധ കോടതികള്‍ ഉത്തരവിട്ടിട്ടുണ്ട്-കോടതി  ചൂണ്ടിക്കാട്ടി.

Contact the author

National Desk