ജീവനക്കാര്‍ക്ക് ഓഫീസിലിരുന്ന് ഉറങ്ങാന്‍ സമയം അനുവദിച്ച് ഒരു സ്റ്റാര്‍ട്ടപ്പ് കമ്പനി. ബംഗളുരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'വേക്ക്ഫിറ്റ് സൊല്യൂഷന്‍സ്' എന്ന കമ്പനിയാണ് ജീവനക്കാരുടെ ക്ഷേമത്തിനായി ഇത്തരമൊരു തീരുമാനമെടുത്തിരിക്കുന്നത്. ഇനിമുതല്‍ എല്ലാ ദിവസവും ഉച്ചയ്ക്കുശേഷം കമ്പനിയിലെ ജീവനക്കാര്‍ക്ക് അര മണിക്കൂറോളം വിശ്രമിക്കുകയും ഉറങ്ങുകയുമെല്ലാം ചെയ്യാം. ഡയറക്ട് ടു കണ്‍സ്യൂമര്‍ ഹോം ആന്‍ഡ് സ്ലീപ് സൊല്യൂഷന്‍സ് ബ്രാന്‍ഡ് കമ്പനിയായതിനാല്‍ പുതിയ തീരുമാനം അവരുടെ പോളിസിയോട് യോജിച്ച് നില്‍കുന്നതാണ്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
വേക്ക്ഫിറ്റ് സൊല്യൂഷന്‍സിന്റെ സഹസ്ഥാപകന്‍ ചൈതന്യ രാമലിംഗ ഗൗഡ ജീവനക്കാര്‍ക്ക് അയച്ച കത്തിലാണ് ജീവനക്കാരെ ഉച്ചയ്ക്ക് രണ്ടുമുതല്‍ രണ്ടര വരെ ഉറങ്ങാന്‍ അനുവദിച്ച വിവരം അറിയിച്ചത്. 'നമ്മള്‍ ആറ് വര്‍ഷമായി ഉറക്കവുമായി ബന്ധപ്പെട്ട ബിസിനസാണ് ചെയ്യുന്നത്. എന്നിട്ടും വിശ്രമത്തിന് ഏറ്റവും പ്രധാനപ്പെട്ട ഉറക്കത്തിന്റെ കാര്യത്തില്‍ നീതി പുലര്‍ത്തുന്നതില്‍ പരാജയപ്പെട്ടു. ഉറക്കത്തെ എല്ലായ്‌പ്പോഴും നാം ഗൗരവമായാണ് കാണുന്നത്. ഇന്നുമുതല്‍ കാര്യങ്ങളില്‍ മാറ്റമുണ്ടാകും'- ചൈതന്യ രാമലിംഗ ഇ മെയിലില്‍ എഴുതി.
ഉച്ചയുറക്കം ഓര്‍മ്മശക്തി, ഏകാഗ്രത, സര്‍ഗാത്മകത, ഉല്‍പ്പാദന ക്ഷമത എന്നിവ വര്‍ധിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ഉച്ചയ്ക്കുശേഷം 26 മിനിറ്റ് ഉറങ്ങുന്നത് പ്രവര്‍ത്തനക്ഷമത 33 ശതമാനം വര്‍ധിപ്പിക്കുമെന്ന നാസയുടെ പഠനത്തെക്കുറിച്ചും മെയിലില്‍ പറയുന്നുണ്ട്. ജീവനക്കാര്‍ക്ക് സുഖകരമായ ഉറക്കം ലഭിക്കാനായി നാപ്പ് പോഡുകളും വിശ്രമമുറികളും അനുവദിക്കുമെന്നും കമ്പനി വ്യക്തമാക്കി.