LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'ഇതൊക്കെയെന്ത്...!'; അമ്പരപ്പിക്കുന്ന വര്‍ക്കൗട്ട് വീഡിയോയുമായി ശില്‍പ ഷെട്ടി

ബോളിവുഡ് താരം ശിൽപ ഷെട്ടിയെ കണ്ടാല്‍ പ്രായം 44 ആണെന്നു പറയുമോ? ഇല്ലേയില്ല. ഫിറ്റ്‌നസ് സൂക്ഷിക്കുന്നതില്‍ താരം പാലിക്കുന്ന നിഷ്ഠ പ്രശസ്തമാണ്. ഏഴുവയസ്സുകാരന്റെ അമ്മയാണ് ശില്‍പയെന്ന് ആരും പറയില്ല എന്നാണു ബോളിഡിലെ അടക്കം പറച്ചില്‍. ഇടയ്ക്കിടെ ഫിറ്റ്‌നസുമായി ബന്ധപ്പെട്ട പോസ്റ്റുകളുമായി അവര്‍ സമൂഹ മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെടാറുണ്ട്. എന്നാല്‍, ഇത്തവണ അവര്‍ പങ്കുവെച്ച വീഡിയോ കണ്ട് ആരാധകര്‍ അമ്പരന്നിരിക്കുകയാണ്. വീഡിയോയില്‍ വര്‍ക്കൌട്ട് ചെയ്യുന്നതായി കാണുന്നത് ശില്‍പ്പയല്ല, അവരുടെ ഭര്‍ത്താവിന്‍റെ അമ്മയാണ്!.

ശിൽ‌പ ഷെട്ടി മാത്രമല്ല, 68 വയസ്സുള്ള അമ്മായിയമ്മ പോലും ഈ ലോക്ക് ഡൗണ്‍ കാലത്ത് ചുമ്മാ വീട്ടിലിരിക്കാതെ ആരോഗ്യത്തിന്‍റെ കാര്യത്തില്‍ അതീവ ശ്രദ്ധയാണ് പുലര്‍ത്തുന്നത്. കഴിഞ്ഞ ദിവസം താരം ഇന്‍സ്റ്റാഗ്രാമിലൂടെ പങ്കുവെച്ച വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. 'എന്റെ 68-കാരിയായ അമ്മായിയമ്മ വ്യായാമത്തിലാണ്. ഇത് വളരെയധികം പ്രചോദനാത്മകരമാണ്' എന്ന കുറിപ്പോടെയാണ് ശിൽ‌പ വീഡിയോ പങ്കുവയ്ക്കുന്നത്.

ഭര്‍ത്താവ് രാജ് കുന്ദ്രയുടെ അമ്മ ഉഷാ റാണി കുന്ദ്ര വര്‍ക്കൗട്ട് ചെയ്യുന്ന വീഡിയോ ആണ് ശില്‍പ പോസ്റ്റ് ചെയ്തിരിക്കുന്നത്. പ്രമേഹ രോഗിയായ അമ്മ വ്യായാമം മുടക്കാറില്ലെന്നും ആരോഗ്യത്തിന് മൂല്യം കൊടുക്കുന്ന ആളാണെന്നും അവര്‍ പറയുന്നു. 'എത്ര പ്രതികൂല സാഹചര്യത്തിലായാലും അമ്മ യോഗയോ സ്‌ട്രെച്ചിങ്ങോ ചെയ്യും. അമ്മ പിന്തുടരുന്ന അച്ചടക്കത്തെ മാനിക്കുന്നു, അത് അമ്മ ആരോഗ്യത്തെ വലിമതിക്കുന്നു എന്നതാണ് തെളിയിക്കുന്നത്. ഒന്നും ആരംഭിക്കാന്‍ വൈകിട്ടില്ലെന്നാണ് ഈ കാഴ്ച തെളിയിക്കുന്നത്'- ശില്‍പ്പാ ശെട്ടിയുടെ വാക്കുകള്‍ പരക്കെ ഷെയര്‍ ചെയ്തുകൊണ്ടാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Health

കുട്ടികള്‍ക്ക് മരുന്ന് നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍!

More
More
Web Desk 2 years ago
Health

മുഖ്യമന്ത്രി ചികിത്സ തേടുന്ന 'മയോ ക്ലിനിക്കി'ലെ വിശേഷങ്ങള്‍

More
More
Web Desk 2 years ago
Health

ഏകാന്തതയും സാമൂഹിക ഒറ്റപ്പെടലും സ്ത്രീകളില്‍ ഹൃദ്രോഗത്തിന് കാരണമാകുമെന്ന് പുതിയ പഠനം

More
More
Web Desk 2 years ago
Health

ഉപ്പൂറ്റി വിണ്ടുകീറലിന് വീട്ടില്‍ തന്നെ ചെയ്യാവുന്ന പ്രതിവിധികള്‍

More
More
K P Samad 2 years ago
Health

നോനിപ്പഴം കഴിക്കൂ.. മാരക രോഗങ്ങളില്‍ നിന്ന് അകന്നുനില്‍ക്കൂ- കെ പി സമദ്

More
More
Web Desk 2 years ago
Health

വയറിലെ കൊഴുപ്പ് കുറയും, ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍

More
More