LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

എല്ലാക്കാലത്തും സൂപ്പര്‍സ്റ്റാറായി നിലനില്‍ക്കാനാവില്ല- മമ്മൂട്ടി

കൊച്ചി: ഒരാള്‍ക്കും എല്ലാ കാലത്തും നായകനായോ സൂപ്പര്‍സ്റ്റാറായോ നിലനില്‍ക്കാനാവില്ലെന്ന് നടന്‍  മമ്മൂട്ടി. ഒരു നടന്‍ എന്നും നടന്‍ തന്നെ ആയിരിക്കുമെന്നും നല്ല ഒരു നടനാവുകയെന്നതാണ് എന്നും തന്റെ ആഗ്രഹമെന്നും മമ്മൂട്ടി പറഞ്ഞു. മലയാള മനോരമയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മമ്മൂട്ടി സിനിമയിലെ തന്റെ ആഗ്രഹങ്ങളെക്കുറിച്ച് സംസാരിച്ചത്. 

'നല്ലൊരു നടനാകണമെന്നുമാത്രമാണ് ഞാന്‍ എപ്പോഴും ആഗ്രഹിച്ചിട്ടുളളത്. അതുമാത്രമാണ് എന്റെ പ്രതിഛായ. നായകനും സൂപ്പര്‍സ്റ്റാറുമൊക്കെ ഓരോ കാലഘട്ടത്തില്‍ വന്നുപോകുന്നതാണ്. നല്ല നടന്‍ എന്ന പദവി എന്നും അങ്ങനെ തന്നെയിരിക്കും. വര്‍ഷങ്ങള്‍ക്കുമുന്‍പുളള അഭിമുഖങ്ങളിലെല്ലാം ഞാന്‍ പറഞ്ഞിട്ടുളളത് നല്ല നടനാവുക എന്നതാണ് ആഗ്രഹം എന്നാണ്. അതിനുവേണ്ടിയാണ് ഇന്നും പ്രയത്‌നിക്കുന്നത്'-മമ്മൂട്ടി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

റത്തീന പി ടി സംവിധാനം ചെയ്യുന്ന പുഴു ആണ് മമ്മൂട്ടിയുടെ അടുത്തതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ക്രൈംത്രില്ലര്‍ വിഭാഗത്തില്‍പ്പെടുത്ത ചിത്രത്തില്‍ മമ്മൂട്ടി നെഗറ്റീവ് ഷേഡുളള കഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. സോണി ലൈവിലൂടെയാണ് ചിത്രം പുറത്തിറങ്ങുന്നത്. പാര്‍വ്വതി തിരുവോത്ത്, നെടുമുടി വേണു, ഇന്ദ്രന്‍സ്, ആത്മിയ രാജന്‍, മാളവിക മേനോന്‍, വാസുദേവ് സജീഷ് മാരാര്‍ തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More