LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സിനിമയില്‍ നിന്ന് വലിയ പ്രതിഫലമൊന്നും ലഭിക്കുന്നില്ല; സർക്കാരിന്റെ ‘സ്‌കാവഞ്ചർ’ പോസ്റ്റില്‍ സ്ഥിരം ജോലി നേടി നടന്‍ ഉണ്ണി രാജന്‍

തിരുവനന്തപുരം: സംസ്ഥാന സര്‍ക്കാര്‍ പുറത്തിറക്കിയ ‘സ്‌കാവഞ്ചർ’ പോസ്റ്റില്‍ സ്ഥിരം ജോലി നേടി നടന്‍ ഉണ്ണി രാജന്‍. സിനിമയില്‍ നിന്നും സീരിയലില്‍ നിന്നും വലിയ പ്രതിഫലമൊന്നും ലഭിക്കുന്നില്ലെന്നും അതിനാല്‍ തനിക്ക് ജീവിക്കാന്‍ ഒരു സ്ഥിര വരുമാനം ആവശ്യമാണെന്നും ഉണ്ണി രാജന്‍ പറഞ്ഞു. ശൗചാലയം വൃത്തിയാക്കുന്ന തൊഴിലാണ് സ്‌കാവഞ്ചർ തസ്തിക. കാസർകോട് ഗവ. പോസ്റ്റ് മെട്രിക് ഹോസ്റ്റലിലെ ടോയ്‌ലറ്റ് ക്ലീനറുടെ ഒഴിവിലേക്കാണ് ഉണ്ണി രാജൻ അപേക്ഷ സമർപ്പിച്ചത്. ഇന്നലെയാണ് നിയമന ഉത്തരവ് ലഭിച്ചത്. ഉണ്ണി രാജന്‍ തിങ്കളാഴ്ച ജോലിയില്‍ പ്രവേശിക്കും.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

"ഇന്‍റര്‍വ്യൂനെത്തിയ പതിനൊന്ന് പേരില്‍ ഒരാളായിരുന്നു ഞാന്‍. ബാക്കി 11 പേര്‍ക്ക് ഞാന്‍ ഒരു വി ഐ പിയായിരുന്നു. അവരൊക്കെ എന്‍റെ കൂടെ നിന്ന് ഫോട്ടോ എടുത്തു. പക്ഷെ എനിക്ക് സിനിമയില്‍ നിന്നും മികച്ച വരുമാനമില്ല. അതുകൊണ്ടാണ് ഈ ജോലിക്ക് അപേക്ഷിച്ചത്. അടുത്ത കാലത്ത് ഒന്ന് വീണതിനാല്‍ ശാരീരകമായി വലിയ ബുദ്ധിമുട്ടുമുണ്ട്. ഭാഗ്യം കൊണ്ടാണ് തനിക്ക് ഈ ജോലി ലഭിച്ചത്. ഞാന്‍ അല്ലെങ്കില്‍ മറ്റൊരാള്‍ ഈ ജോലി ചെയ്യും. പിന്നെ എനിക്ക് ചെയ്താല്‍ എന്താണ്. ഗാന്ധിജി വരെ ചെയ്ത ജോലിയാണ്. ഇത് ചെയ്യുന്നതില്‍ അഭിമാനക്കുറവ് തോന്നുന്നില്ല- ഉണ്ണി രാജന്‍ പറഞ്ഞു. തൊണ്ടി മുതലും ദൃക്‌സാക്ഷിയും, ഓപ്പറേഷൻ ജാവ എന്നീ സിനിമകളിലൂടെയും മറിമായം എന്ന സീരിയലിലൂടെയുമാണ്  ഉണ്ണി രാജൻ ശ്രദ്ധിക്കപ്പെടുന്നത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More