LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊറോണ ഫണ്ട് സിപിഎമ്മുകാര്‍ കയ്യിട്ടുവാരാന്‍ ശ്രമിക്കുന്നു - രമേശ്‌ ചെന്നിത്തല

തിരുവനന്തപുരം: പ്രളയ ദുരിതാശ്വാസ ഫണ്ട് തിരിമറിക്ക് പിറകെ കൊറോണ ഫണ്ടില്‍ നിന്നും സിപിഎമ്മുകാര്‍ കയ്യിട്ടു വാരാന്‍ തുടങ്ങിയിരിക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല ആരോപിച്ചു. ഇതിന്‍റെ തെളിവാണ് ഗതാഗത മന്ത്രിയുടെ പി.എയുടെ ഓഫീസില്‍ നടത്തിയ അഞ്ചുലക്ഷം രൂപയുടെ അറ്റകുറ്റപ്പണിയെന്നും പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തല ആരോപിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.

സംസ്ഥാനം ഒറ്റക്കെട്ടായി നില്‍ക്കേണ്ട സന്ദര്‍ഭമായാതിനാലാണ് പ്രതിപക്ഷം വിമര്‍ശനമുന്നയിക്കാത്തത്. എന്നാല്‍ നിവൃത്തിയില്ലാതെ വിമശനമുന്നയിക്കുമ്പോള്‍ പ്രതിപക്ഷത്തിന്‍റെ മേല്‍ കുതിരകയറാനാണ് മുഖ്യമന്ത്രി ശ്രമിക്കുന്നത് എന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു.

ജീവനക്കാരില്‍ നിന്ന് ശമ്പളം നിര്‍ബന്ധിതമായി പിടിച്ചെടുക്കുന്നതിനെയാണ് പ്രതിപക്ഷം എതിര്‍ക്കുന്നത്. രാജസ്ഥാന്‍, മഹാരാഷ്ട്ര, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങള്‍ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറച്ചിട്ടില്ല. ഇത്തരത്തില്‍ വ്യാജ പ്രചാരണമാണ് ഇവിടെ നടക്കുന്നത്. തമിഴ്നാട്ടില്‍ ഒരു ദിവസത്തെ ശമ്പളം പിടിക്കുക മാത്രമാണ് ചെയ്തത്. സംസ്ഥാനത്തിന്‍റെ ധനസ്ഥിതി മോശമായത് കൊറോണ ബാധയെ തുടര്‍ന്നല്ല. ജീവനക്കാരുടെ  ശമ്പളമല്ലാതെ വെറും 5000 രൂപയുടെ ബില്ലു പോലും ജനുവരി മുതല്‍ ട്രഷറികളില്‍ നിന്ന് മാറിയിട്ടില്ല. സര്‍ക്കാരിന്‍റെ അഴിമതിയും ധൂര്‍ത്തും നികുതിപിരിവിലെ കെടുകാര്യസ്ഥതയുമാണ് ഇതിനു കാരണം. 30 ശതമാനം നികുതി പിരിക്കുമെന്ന് പറഞ്ഞ സര്‍ക്കാരിന് 12 ശതമാനംവരെ  നികുതി മാത്രമാണ് പിരിച്ചെടുക്കാന്‍ കഴിഞ്ഞതെന്നും പ്രതിപക്ഷനേതാവ് രമേശ്‌ ചെന്നിത്തലപറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More