LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'കെ വി തോമസിന്റെ നിലപാട് എന്നെ ബാധിക്കില്ല, വിജയം ഉറപ്പ്' - ഉമാ തോമസ്‌

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കെ വി തോമസ് എല്‍ ഡി എഫിന് വേണ്ടി പ്രചാരണത്തിനിറങ്ങിയാല്‍ കോണ്‍ഗ്രസിന് ഒന്നും സംഭവിക്കില്ലെന്ന് യു ഡി എഫ് സ്ഥാനാര്‍ഥി ഉമാ തോമസ്‌. കെ വി തോമസിന്‍റെ നിലപാട് അങ്ങേയറ്റം ദൗർഭാ​ഗ്യകരമാണ്. ആദ്യം മുതല്‍ ഇടതുമുന്നണിക്കൊപ്പമാണ് കെ വി തോമസ്‌ നില്‍ക്കുന്നത്. അതൊന്നും തന്നെ ബാധിക്കുന്നില്ല. വിജയിക്കുമെന്ന തികഞ്ഞ ആത്മവിശ്വാസമുണ്ടെന്നും ഉമാ തോമസ്‌ പറഞ്ഞു.

സ്ഥാനാര്‍ഥി നിര്‍ണയം മുതല്‍ ഇടതുപക്ഷ അനുകൂല നിലപാടായിരുന്നു കെ വി തോമസ്‌ സ്വീകരിച്ചത്. എന്നാല്‍ കെ വി തോമസ്‌ തന്‍റെ സ്ഥാനാര്‍ഥിത്വം അംഗീകരിക്കുമെന്നും അദ്ദേഹം സഹകരിക്കുമെന്നുമാണ് ഉമാ തോമസ്‌ ആദ്യം പറഞ്ഞിരുന്നത്. മുന്‍ എം എല്‍ എ പി ടി തോമസുമായി അടുത്ത ബന്ധമുള്ളയാളാണ് കെ വി തോമസെന്നും കുടുംബത്തിലെ അംഗത്തെപ്പോലെയാണ് ഇരുവരും കഴിഞ്ഞിരുന്നതെന്നും ഉമാ തോമസ്‌ നേരത്തെ വ്യക്തമാക്കിയിരുന്നു. എന്നാല്‍ കെ വി തോമസിന് ഏത് മുന്നണിക്ക്‌ വേണ്ടിയും പ്രവര്‍ത്തിക്കാമെന്നും വ്യക്തിയല്ല രാഷ്ട്രീയത്തിനാണ് പ്രധാന്യമെന്നും ഉമാ തോമസ്‌ ഇന്ന് മാധ്യമങ്ങളോട് പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഇടതുപ്രചാരണത്തിനുണ്ടാകുമെന്ന കെ വി തോമസിന്‍റെ പ്രസ്താവന വളരെ സന്തോഷം നല്‍കുന്ന കാര്യമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം എം സ്വരാജ് പറഞ്ഞു. കെ വി തോമസ്‌ വികസനത്തിന്‍റെ വക്താവായി നിലകൊള്ളുകയാണെന്നും കെ വി തോമസിനൊപ്പം കോണ്‍ഗ്രസിലെ മുതിര്‍ന്ന നേതാക്കളുടെ സഹകരണവും തെരഞ്ഞെടുപ്പില്‍ ഉണ്ടാകുമെന്നും എം സ്വരാജ് പറഞ്ഞു. കെ.വി തോമസ് ഉൾപ്പടെ ആരു വന്നാലും സ്വാഗതം ചെയ്യുമെന്ന് മന്ത്രി പി. രാജീവും പ്രതികരിച്ചിരുന്നു. എങ്ങനെ പ്രചാരണത്തിന് ഇറങ്ങണം എന്ന് കെ.വി തോമസാണ് തീരുമാനിക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

തൃക്കാക്കരയില്‍ എല്‍ഡിഎഫിന് വേണ്ടി പ്രചാരണത്തിനിറങ്ങുമെന്ന് കെ വി തോമസ്‌ മീഡിയാ വണ്ണിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് പറഞ്ഞത്. എല്‍ ഡി എഫിന് വേണ്ടി കണ്‍വന്‍ഷനില്‍ പങ്കെടുക്കും. ജയവും തോല്‍വിയും പ്രവചിക്കാനായിട്ടില്ല. നിലപാട് മാറ്റുന്നതില്‍ അതീവ ദുഖമുണ്ട്. തനിക്ക് പരിചയമുള്ള കോണ്‍ഗ്രസല്ല ഇപ്പോഴുള്ളത്. ഏകാധിപത്യ സ്വഭാവമാണ് കോണ്‍ഗ്രസില്‍ ഇപ്പോള്‍ നിലനില്‍ക്കുന്നതെന്നുമാണ് കെ വി തോമസിന്‍റെ ആരോപണം. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More