LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കെ വി തോമസ്‌ ഇന്ത്യയിലെ തന്നെ ഉന്നതനായ നേതാവാണ് - ഇ പി ജയരാജന്‍

കൊച്ചി: മുന്‍ കേന്ദ്രമന്ത്രി കെ വി തോമസ്‌ ഇന്ത്യയിലെ തന്നെ ഉന്നതനായ നേതാവാണെന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. വാഗ്ദാനം നല്‍കി വിളിക്കേണ്ടയാളല്ല അദ്ദേഹം. രാഷ്ട്രീയത്തില്‍ കെ വി തോമസിന്‍റെ സ്ഥാനം എന്താണെന്ന് അദ്ദേഹത്തിന് വ്യക്തമായി അറിയാം. തെരഞ്ഞെടുപ്പ് പ്രചാരണത്തിന് അദ്ദേഹം വരുമെന്ന് അറിയാന്‍ കഴിഞ്ഞത് വളരെ സന്തോഷം നല്‍കുന്ന കാര്യമാണ്. കെ.വി തോമസിന്റെ വരവ് തൃക്കാക്കരയില്‍ എല്‍.ഡി.എഫിന് ഗുണം ചെയ്യുമെന്നും ജയരാജന്‍ പറഞ്ഞു. തൃക്കാക്കരയിൽ ഇടതു സ്ഥാനാർഥിക്കായി പ്രചാരണരംഗത്തിറങ്ങുമെന്ന് കെ വി തോമസ് പറഞ്ഞതിന് പിന്നാലെയാണ് ഇ പി ജയരാജന്‍റെ പ്രതികരണം.

'നാളെ മുഖ്യമന്ത്രി പങ്കെടുക്കുന്ന ഇടതു മുന്നണിയുടെ പ്രചാരണത്തിലും പങ്കെടുക്കും. തന്‍റെ തെരഞ്ഞെടുപ്പിന് എങ്ങനെ പ്രവര്‍ത്തിച്ചോ അതേപോലെ ഈ തെരഞ്ഞെടുപ്പിലും പ്രവര്‍ത്തിക്കും. എന്നാല്‍ കോണ്‍ഗ്രസുകാരനായിതന്നെ തുടരും. 'ഞാൻ മറ്റൊരു പാർട്ടിയിലും ചേരില്ല. കോൺഗ്രസ് സംസ്കാരമാണ് എന്റേത്. പക്ഷേ, ഇടതുപക്ഷത്തിനായി രംഗത്തിറങ്ങാൻ എന്നെ നിർബന്ധിതനാക്കിയത് കോൺഗ്രസ് നേതൃത്വമാണ്. കെ കരുണാകരന്‍ അടക്കമുള്ള നേതാക്കള്‍ നേരത്തേ ഇങ്ങനെയുള്ള സമീപനമെടുത്തിരുന്നു' - എന്നാണ് കെ വി തോമസ്‌ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, പരാജയ ഭീതിയുള്ളവര്‍ ഏത് വേഷവും കെട്ടുമെന്നും ഇ പി ജയരാജന്‍ പറഞ്ഞു. അതിന്‍റെ ഭാഗമായാണ് യു ഡി എഫ് അപര സ്ഥാനാര്‍ഥിയെ തപ്പി നടക്കുന്നത്. വര്‍ഗ്ഗീയ ശക്തികളുമായി കൂട്ടുകൂടാന്‍ മടിയില്ലാത്തവരാണ് യു ഡി എഫെന്നും മതേതരത്വം ആഗ്രഹിക്കുന്നവര്‍ ഇടതുപക്ഷത്തോടൊപ്പമാണെന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു. കെ വി തോമസിന്‍റെ നിലപാട് സന്തോഷവും ആവേശവും നല്‍കുന്നതാണെന്ന് എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോ ജോസഫ് പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More