LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സിപിഎം - ബിജെപി ബന്ധത്തിന്‍റെ മധ്യസ്ഥനാണ് കെ വി തോമസ്‌ - ചെറിയാന്‍ ഫിലിപ്പ്

തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ എല്‍ ഡി എഫിന് വേണ്ടി പ്രവര്‍ത്തിക്കുമെന്ന കെ വി തോമസിന്‍റെ നിലപാടിനെ വിമര്‍ശിച്ച് കോണ്‍ഗ്രസ് നേതാവ് ചെറിയാന്‍ ഫിലിപ്പ്. സിപിഎം - ബിജെപി ബന്ധത്തിന്‍റെ മധ്യസ്ഥനാണ് കെ വി തോമസ്. നരേന്ദ്ര മോദി മികച്ച പ്രധാനമന്ത്രിയും പിണറായി വിജയൻ മികച്ച മുഖ്യമന്ത്രിയുമെന്ന് പരസ്യമായി പറഞ്ഞിട്ടുള്ള ഏക രാഷ്ട്രീയ നേതാവാണ് കെ.വി തോമസ്. ന്യൂനപക്ഷ വോട്ടുകൾ കിട്ടുന്നതിന് പരസ്യമായി ബിജെപി വിരുദ്ധത അഭിനയിക്കുന്ന സി പി എം  രഹസ്യമായി ബിജെപി ബന്ധം സ്ഥാപിച്ചിരിക്കുന്നത് കെ വി തോമസ് മുഖേനയാണെന്നും ചെറിയാന്‍ ഫിലിപ്പ് ഫേസ്ബുക്കില്‍ കുറിച്ചു. 

ഫേസ്ബുക്ക് പോസ്റ്റിന്‍റെ പൂര്‍ണരൂപം 

പുതുതായി രൂപം കൊണ്ടിട്ടുള്ള സിപിഎം - ബിജെപി രഹസ്യ ബന്ധത്തിന്റെ മദ്ധ്യസ്ഥനാണ് പ്രൊഫ: കെവി തോമസ്. നരേന്ദ്ര മോദി മികച്ച പ്രധാനമന്ത്രിയും പിണറായി വിജയൻ മികച്ച മുഖ്യമന്ത്രിയുമെന്ന് പരസ്യമായി പറഞ്ഞിട്ടുള്ള ഏക രാഷ്ട്രീയ നേതാവാണ് കെ.വി തോമസ്. ദില്ലിയിൽ അമിത് ഷായുടെയും സീതാറാം യച്ചൂരിയുടെയും വീട്ടിലെ നിത്യ സന്ദർശകനാണ്. ബി.ജെ പി , സി പി എം നേതാക്കളിൽ പലരും കൊച്ചിയിലെത്തിയാൽ കെ വി തോമസിന്റെ വീട്ടിലെ ആതിഥ്യം സ്വീകരിക്കുന്നു.

കോൺഗ്രസ് മുക്ത ഭാരതം എന്ന മുദ്രാവാക്യം മുഴക്കുന്ന ബി ജെ പി യും സി പി എം - ഉം ഈ ലക്ഷ്യം നേടുന്നതിനും രാഷ്ട്രീയ ലാഭം ഉറപ്പിക്കുന്നതിനുമുള്ള അധികാര ദല്ലാളായാണ് കെ വി തോമസിനെ കാണുന്നത്. ന്യൂനപക്ഷ വോട്ടുകൾ കിട്ടുന്നതിന് പരസ്യമായി ബിജെപി വിരുദ്ധത അഭിനയിക്കുന്ന സി പി എം  രഹസ്യമായി ബിജെപി ബന്ധം സ്ഥാപിച്ചിരിക്കുന്നത് കെ വി തോമസ് മുഖേനയാണ്. തൃക്കാക്കരയിൽ തോമസ് മുഖേന ക്രിസ്ത്യൻ വോട്ടുകൾ മറിക്കാമെന്നാണ് സി പി എം ന്റെ മൂഢവിശ്വാസം.

1996 ൽ തിരുത തോമയെന്ന് വി എസ് വിളിച്ചതും പ്രഞ്ചു ചാരവൃത്തിക്കേസിൽ 33 കോടി പറ്റിയെന്ന് കോടിയേരി പറഞ്ഞതും വിഴുങ്ങി കൊണ്ടാണ് കെ വി തോമസിനെ സി പി എം ഇപ്പോൾ വിശുദ്ധനാക്കിയിരിക്കുന്നത്. കെ.റെയിൽ ചെയർമാൻ സ്ഥാനം മന്ത്രി പദവിയോടെ നൽകാമെന്നാണ് കെ വി തോമസിന് സി പി എം നൽകിയിരിക്കുന്ന വാഗ്ദാനം. എന്നാൽ, തോമസിനെ കൊണ്ട് ഉദ്ദേശിച്ച പ്രയോജനം ലഭിക്കുന്നില്ലെങ്കിൽ അദ്ദേഹത്തെ താമസിയാതെ കൊച്ചിക്കായലിൽ വലിച്ചെറിയും. കോൺഗ്രസ് എന്ന ഭാര്യയെ ഉപേക്ഷിക്കില്ലെന്നും, എന്നാൽ, സി പി എം എന്ന വെപ്പാട്ടിയോടൊപ്പം താമസമാക്കുമെന്നുമുള്ള കെ വി തോമസിന്റെ നിലപാട് വാർദ്ധക്യത്തിന്റെ വിഭ്രാന്തിയാണ്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Social Post

പാര്‍ട്ടിപ്രവര്‍ത്തകരുടെ വീടുകളില്‍ അസമയത്ത് റെയ്ഡ് നടത്തുന്നു, കുടുംബാംഗങ്ങളെ ഭീഷണിപ്പെടുത്തുന്നു; പൊലീസിനെതിരെ സിപിഎം ജില്ലാ സെക്രട്ടറി

More
More
Web Desk 1 year ago
Social Post

കോണ്‍ഗ്രസ് ഏതൊക്കെ സംസ്ഥാനങ്ങളില്‍ ജാഥ നടത്തണമെന്ന് പറയാന്‍ പിണറായി വിജയന്‍ ആരാണ്? - കെ സുധാകരന്‍

More
More
Web Desk 1 year ago
Social Post

50 വര്‍ഷം മുന്‍പ് തീയിട്ടു, ഇപ്പോഴും കത്തിക്കൊണ്ടിരിക്കുന്നു; ഇതാണ് ഭൂമിയിലെ മനുഷ്യ നിര്‍മ്മിത നരകം!

More
More
Web Desk 3 years ago
Social Post

മുസ്ലീം ലീഗ് ഓഫീസുകളെ ജനസേവന കേന്ദ്രങ്ങളാക്കുന്ന പദ്ധതി പ്രഖ്യാപിച്ചു

More
More
Social Post

ധ്യാനിന്റെ ഇന്‍റര്‍വ്യൂകള്‍ കണ്ട് മതിമറന്ന് ചിരിക്കുന്ന ശ്രീനിയേട്ടന്‍; ചിത്രങ്ങളുമായി സ്മിനു സിജോ

More
More
Web Desk 3 years ago
Social Post

മലയാള സിനിമാ മേഖലയില്‍ പറയാന്‍ പാടില്ലാത്ത പേരാണ് ഡയറക്ടര്‍ വിനയന്റേതെന്നത് പരസ്യമായ രഹസ്യമാണ്- നടി മാലാ പാര്‍വ്വതി

More
More