LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബോംബ് വെക്കാന്‍ പോവുകയാണോ എന്ന് ചോദിച്ച് മാധ്യമപ്രവര്‍ത്തകന് മര്‍ദ്ദനം; കൊല്ലം റെയില്‍വേ പൊലീസിനെതിരെ മുഖ്യമന്ത്രിക്ക് പരാതി

കോഴിക്കോട്: മാധ്യപ്രവര്‍ത്തകനെ കൊല്ലം റെയില്‍വേ സ്റ്റേഷനിലെ പൊലീസ് കയ്യേറ്റം ചെയ്തതായി പരാതി. വര്‍ത്തമാനം ദിനപത്രത്തിന്റെ എഡിറ്റര്‍ വി കെ ആസിഫ് അലിയെയാണ് കൊല്ലം റെയില്‍വേ പൊലീസ് കയ്യേറ്റം ചെയ്തത്. കൊല്ലത്തുനിന്നും കോഴിക്കോട്ടേക്ക് പോകാനായി റെയില്‍വേ സ്‌റ്റേഷനിലെത്തിയ ആസിഫ് അലിയെ പൊലീസ് സ്റ്റേഷനില്‍ കൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നു. ബോംബ് വെയ്ക്കാന്‍ പോവുകയാണോ എന്ന് ചോദിച്ചാണ് തന്നെ മര്‍ദ്ദിച്ചതെന്ന് ആസിഫ് അലി പറഞ്ഞു. കയ്യിലുളള പ്രസ് അക്രഡിറ്റേഷന്‍ കാര്‍ഡ് കാര്‍ഡ് കണ്ടതോടെയാണ് തന്നെ പുറത്തുവിട്ടതെന്നും ആസിഫ് അലി പറഞ്ഞു. 

ശ്വാസതടസവും ദേഹാസ്വസ്ഥ്യവും അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് ആസിഫ് ജില്ലാ ആശുപത്രിയില്‍ ചികിത്സ തേടി. സിവില്‍ പൊലീസുകാരുടെയും ഇന്‍സ്‌പെക്ടറുടെയും നേതൃത്വത്തിലാണ് പിടിച്ചുവെച്ച് കയ്യേറ്റം ചെയ്തതെന്നും സംഭവത്തില്‍ നടപടിയാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും ഡിജിപിക്കും പരാതി നല്‍കിയിട്ടുണ്ടെന്നും ആസിഫ് അലി പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

റെയില്‍വേ സ്റ്റേഷനില്‍വെച്ച് ലഗേജുകളുമായി പോകുന്നതിനിടെ വൈശാഖന്‍ വി ജി എന്ന സിവില്‍ പൊലീസ് ഉദ്യോഗസ്ഥന്‍ തടഞ്ഞുനിര്‍ത്തി ഐ ഡി കാര്‍ഡ് ആവശ്യപ്പെടുകയായിരുന്നു. എന്തിനാണ് ഐ ഡി കാര്‍ഡ് ചോദിക്കുന്നത് എന്ന് ചോദിച്ചതോടെ മറ്റ് യാത്രക്കാരുടെ മുന്നില്‍വെച്ച് അപമാനിച്ചതിനുശേഷം റെയില്‍വേ പൊലീസ് സ്റ്റേഷനിലേക്ക് പിടിച്ചുകൊണ്ടുപോയി.

അവിടെവെച്ച് രഞ്ജു ആര്‍ എസ് എന്ന സബ് ഇന്‍സ്‌പെക്ടര്‍ ഷര്‍ട്ടിന്റെ കോളറില്‍ പിടിച്ച് ബലമായി വലിച്ചിഴച്ച് ചുമരിലേക്ക് തളളുകയും വാരിയെല്ലില്‍ പിടിച്ചമര്‍ത്തി ശ്വാസം മുട്ടിക്കുകയും ചെയ്തു. പരാതി കൊടുത്താല്‍ നിന്നെ തീര്‍ക്കാന്‍ ഞങ്ങള്‍ക്കറിയാം എന്ന് ഭീഷണിമുഴക്കുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ് ആസിഫ് അലി മുഖ്യമന്ത്രിക്കുനല്‍കിയ പരാതിയില്‍ പറയുന്നത്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More