LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സവര്‍ക്കറുടെ ചിത്രമുളള ബലൂണുകളും മാസ്‌കുകളുമായി ഹിന്ദു മഹാസഭാ അധ്യക്ഷന്‍ പിടിയില്‍

തൃശൂര്‍: തൃശൂര്‍ പൂരത്തിന് വില്‍ക്കാനായി എത്തിച്ച വി ഡി സവര്‍ക്കറുടെ ചിത്രമുളള എയര്‍ ബലൂണുകളും മാസ്‌കുകളും പൊലീസ് പിടിച്ചെടുത്തു. ഹിന്ദു മഹാസഭയുടെ തൃശൂര്‍ കാര്യാലയത്തില്‍നിന്നാണ് മാസ്‌കുകളും ബലൂണുകളും പൊലീസ് പിടിച്ചെടുത്തത്. സംഭവത്തില്‍ ഹിന്ദു മഹാസഭാ അധ്യക്ഷന്‍ കിഷന്‍ സി ജെയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇയാള്‍ കരുതല്‍ തടങ്കലിലാണ്. കണ്ടെടുത്ത സവര്‍ക്കര്‍ ബലൂണുകളും മാസ്‌കുകളും പൊലീസ് നശിപ്പിച്ചു എന്നാണ് വിവരം. സവര്‍ക്കറുടെ ചിത്രമുളള ബലൂണുകള്‍ പൊലീസുകാര്‍ പൊട്ടിക്കുന്ന വീഡിയോ ദൃശ്യങ്ങള്‍ പുറത്തുവന്നിട്ടുണ്ട്. 

കഴിഞ്ഞ ദിവസം തൃശൂര്‍ പൂരത്തിന് കുടമാറ്റത്തിനായുളള പാറമേക്കാവ് ദേവസ്വത്തിന്റെ കുടകളില്‍ വി ഡി സവര്‍ക്കറുടെ ചിത്രമുള്‍പ്പെടുത്തിയത് വലിയ വിവാദമായിരുന്നു. സ്വാതന്ത്ര്യസമര സേനാനികളുടെയും നവോത്ഥാന നായകന്മാരുടെയും ചിത്രങ്ങളുള്‍പ്പെട്ട കുടകളിലാണ് സവര്‍ക്കറുടെ ചിത്രം പ്രത്യക്ഷപ്പെട്ടത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഗാന്ധിജി, സുഭാഷ് ചന്ദ്രബോസ്, ഭഗത് സിംഗ്, രാജാറാം മോഹന്‍ റോയ്, ഉദ്ദം സിംഗ്, ചട്ടമ്പിസ്വാമികള്‍, മന്നത്ത് പത്മനാഭന്‍ തുടങ്ങിയവരുടെ ചിത്രങ്ങള്‍ക്കിടയിലായിരുന്നു സവര്‍ക്കറുടെ ചിത്രം. കുടയുടെ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായതോടെ വലിയ തോതിലുളള വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്. തുടര്‍ന്ന് പൂരത്തിനിടെ വിവാദങ്ങള്‍ക്ക് ഇടനല്‍കേണ്ടെന്ന് തീരുമാനിച്ച പാറമേക്കാവ് ദേവസ്വം കുടകള്‍ പിന്‍വലിക്കുകയായിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More