LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പിണറായി വിജയന് രണ്ടാം വട്ടവും അധികാരം കിട്ടിയതാണ് അബദ്ധം; മുഖ്യമന്ത്രിക്കെതിരെ കെ മുരളീധരന്‍

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പറ്റിയ അബദ്ധം തിരുത്താനുളള സുവര്‍ണാവസരമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശത്തില്‍ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. പിണറായി വിജയനും എല്‍ഡിഎഫിനും രണ്ടാം വട്ടവും ഭരണം കൊടുത്തതാണ് അബദ്ധം. ആ അബദ്ധം തിരുത്താനുളള ആദ്യത്തെ അവസരമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് എന്ന് കെ മുരളീധരന്‍ പറഞ്ഞു. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടെ കോണ്‍ഗ്രസ് കൂടുതല്‍ ജാഗ്രതയിലാണെന്നും മുരളീധരന്‍ പറഞ്ഞു. 

അബദ്ധം തിരുത്താനുളള സുവര്‍ണാവസരമാണ് തൃക്കാക്കര ഉപതെരഞ്ഞെടുപ്പെന്ന മുഖ്യമന്ത്രിയുടെ പരാമര്‍ശത്തിനെതിരെ നിരവധി കോണ്‍ഗ്രസ് നേതാക്കളാണ് രംഗത്തെത്തിയത്. പി ടി തോമസ് തൃക്കാക്കരക്കാർക്ക് അഭിമാനമാണെന്നും അതുകൊണ്ടാണ് രാജകുമാരനെപ്പോലെ അദ്ദേഹത്തെ ജനങ്ങള്‍ യാത്രയാക്കിയതെന്നുമാണ് പി ടി തോമസിന്റെ ഭാര്യയും യുഡിഎഫ് സ്ഥാനാര്‍ത്ഥിയുമായ ഉമാ തോമസ് പറഞ്ഞത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തൃക്കാക്കരക്കാര്‍ പി ടി തോമസിനെ തെരഞ്ഞെടുത്തത് അവരുടെ അടുത്ത 5 വര്‍ഷത്തെ ജനപ്രതിനിധിയായാണെന്നും അദ്ദേഹത്തിന്റെ മരണം മൂലമുണ്ടായ ഉപതെരഞ്ഞെടുപ്പ് സൗഭാഗ്യമാണെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമര്‍ശം നിന്ദ്യവും ക്രൂരവുമാണെന്നും വി ടി ബല്‍റാം പറഞ്ഞു. മുഖ്യമന്ത്രിയുടെ പരാമര്‍ശം അസംബന്ധമാണ് എന്നായിരുന്നു ഹൈബി ഈടന്‍ എംപിയുടെ പ്രതികരണം. കേവലം ഉപതെരഞ്ഞെടുപ്പ് ജയിക്കാനായി ഇത്തരം പരമാര്‍ശങ്ങള്‍ നടത്തുന്നത് അംഗീകരിക്കാനാവില്ലെന്നും പി ടി തോമസ് പൊതു സ്വീകാര്യനായ നേതാവാണെന്നും ഹൈബി ഈടന്‍ പറഞ്ഞു.

ഉപതെരഞ്ഞെടുപ്പില്‍ കേരളം ആഗ്രഹിച്ചതുപോലെ തൃക്കാക്കര പ്രതികരിക്കും. ഉപതെരഞ്ഞെടുപ്പ് ഇടതുപക്ഷത്തിന് കിട്ടിയ അസുലഭ നിമിഷമാണ്. കേരളം ഒന്നാകെ ആഗ്രഹിക്കുന്നതുപോലെ എല്‍ ഡിഎഫിന്റെ 99 സീറ്റുകള്‍ തൃക്കാക്കര തെരഞ്ഞെടുപ്പോടെ നൂറിലെത്തും. കഴിഞ്ഞ തവണ പറ്റിയ അബദ്ധം തിരുത്താനുളള അവസരം തൃക്കാക്കരക്കാര്‍ക്ക് കൈവന്നിരിക്കുകയാണ് എന്നാണ് തൃക്കാക്കരയില്‍ നടന്ന എല്‍ഡിഎഫ് കണ്‍വെന്‍ഷനില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More