LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ശരത് പവാറിനെ അധിക്ഷേപിച്ച് പോസ്റ്റിട്ട യുവനടിയെ അറസ്റ്റ് ചെയ്തു

മുംബൈ: നാഷണലിസ്റ്റ് കോണ്‍ഗ്രസ് പാര്‍ട്ടി (എന്‍സിപി) അധ്യക്ഷന്‍ ശരത് പവാറിനെ അധിക്ഷേപിച്ച് സമൂഹമാധ്യമങ്ങളില്‍ പോസ്റ്റിട്ട യുവനടി അറസ്റ്റില്‍. മറാത്തി നടിയും ഫാര്‍മസ്യൂട്ടിക്കല്‍ വിദ്യാര്‍ത്ഥിനിയുമായ കേതകി ചിതാലെയാണ് അറസ്റ്റിലായത്. താനെ ക്രൈംബ്രാഞ്ചാണ് നടിയെ അറസ്റ്റ് ചെയ്തത്. ശരത് പവാറിന്റെ രൂപത്തെയും പ്രായത്തെയും അദ്ദേഹത്തിന്റെ രോഗത്തെയും ശബ്ദത്തെയും അധിക്ഷേപിക്കുന്ന കുറിപ്പാണ് കേതകി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. ശരത് പവാര്‍ അഴിമതിക്കാരനാണെന്നും അവര്‍ പോസ്റ്റില്‍ ആരോപിച്ചിരുന്നു. 

ഐ പി സി സെക്ഷന്‍ 500 (അപകീര്‍ത്തിപ്പെടുത്തല്‍), 501( അപകീര്‍ത്തികരമായവ പ്രസിദ്ധീകരിക്കല്‍), 153 എ (മതം, വംശം, ജന്മസ്ഥലം, ഭാഷ എന്നിവയുടെ അടിസ്ഥാനത്തില്‍ ശത്രുത വളര്‍ത്തല്‍) എന്നീ വകുപ്പുകള്‍ ചേര്‍ത്താണ് നടിക്കെതിരെ കേസെടുത്തിരിക്കുന്നത്. ശരത് പവാര്‍ നുണയനാണ്. അദ്ദേഹത്തിന് ബ്രാഹ്‌മണരോട് അസൂയയാണ്. അഴിമതി കാരണം കാന്‍സര്‍ ബാധിച്ച് കഷ്ടപ്പെടുന്നയാളാണ് എന്നിങ്ങനെയാണ് കേതകി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. 24 മണിക്കൂറിനിടെ ഈ പോസ്റ്റിന് 7,400 ലൈക്കുകളും 585 ഷെയറുകളും ലഭിച്ചു. പോസ്റ്റ് വൈറലായതോടെ നടിക്കെതിരെ വ്യാപക വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ശരത് പവാറിനെക്കുറിച്ച് അത്തരത്തില്‍ കുറിപ്പെഴുതിയത് ശരിയായില്ലെന്നും അവര്‍ സമൂഹത്തില്‍ വിഷം കലര്‍ത്തുന്നവരാണെന്നും എന്‍ സി പി നേതാവ് ജിതേന്ദ്ര അവ്ഹദ് പറഞ്ഞു. 'ശരത് പവാര്‍ 3 തവണ കാന്‍സറിന്റെ ശസ്ത്രക്രിയക്ക് വിധേയനായി. അദ്ദേഹം അതിനെ അതിജീവിച്ചു. 83 വയസായി. അദ്ദേഹത്തിന്റെ അസുഖത്തെക്കുറിച്ചും ശാരീരിക അവസ്ഥയെക്കുറിച്ചും അത്തരത്തില്‍ കുറിപ്പെഴുതുന്നത് ശരിയല്ല. ആ സ്ത്രീ എഴുതിയത് അപകടകരമായ കാര്യമാണ്. മുന്‍പ് ഇത്തരം അഭിപ്രായപ്രകടനങ്ങളെ ഞങ്ങള്‍ വേണ്ടരീതിയില്‍ കൈകാര്യം ചെയ്തിരുന്നില്ല. എന്നാല്‍ ഇനി അതൊന്നും അവഗണിക്കില്ല. അത്തരക്കാര്‍ സമൂഹത്തില്‍ വിഷം കലര്‍ത്തുന്നവരാണ്. എന്‍ സി പി പ്രവര്‍ത്തകരുടെ വികാരങ്ങളെ നിയന്ത്രിക്കാന്‍ എനിക്കാവില്ല. -ജിതേന്ദ്ര അവ്ഹദ് പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More