LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആക്രമിക്കപ്പെട്ട നടിയുള്‍പ്പെടെ എ എം എം എയില്‍ നിന്ന് രാജിവെച്ചുപോയവരെ തിരിച്ചുകൊണ്ടുവരണം- ആസിഫ് അലി

കൊച്ചി: ആക്രമിക്കപ്പെട്ട നടിയുള്‍പ്പെടെ താരസംഘടനയായ എ എം എം എയില്‍നിന്ന് രാജിവെച്ചുപോയവരെ തിരിച്ചുകൊണ്ടുവരണമെന്ന് നടന്‍ ആസിഫ് അലി. നടി  അസോസിയേഷനില്‍ ആക്ടീവായി പ്രവര്‍ത്തിക്കുന്നില്ലെന്നേ ഉളളു എന്നും താന്‍ അവരുമായി സംസാരിക്കാറുണ്ടെന്നും ആസിഫ് അലി പറഞ്ഞു. മനോരമാ ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. 'തിരിച്ചുകൊണ്ടുവരിക എന്ന് പറഞ്ഞാല്‍ അവര്‍ എവിടെയും പോയിട്ടില്ല. നിരന്തരം ഞാന്‍ ടച്ചിലുളളയാളാണ്. പുതിയ സിനിമകള്‍ ഇപ്പോള്‍ ചെയ്യുന്നുണ്ട്. എല്ലാ രീതിയിലും അവര്‍ ആക്ടീവാണ്. സിനിമകള്‍ ചെയ്ത തുടങ്ങാനുളള ഒരു കാലതാമസം മാത്രമേ ഉണ്ടായിരുന്നുളളു. അന്യഭാഷകളില്‍ സിനിമ ചെയ്തു. ഇപ്പോള്‍ ഷറഫുദ്ദീനൊപ്പം ചിത്രം ചെയ്യുന്നുണ്ട്'-ആസിഫ് അലി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആക്രമിക്കപ്പെട്ടതിനുപിന്നാലെ 2018-ലാണ് നടി എ എം എം എയില്‍ നിന്ന് രാജിവെച്ചത്. തുടര്‍ന്ന് നടിക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍ തുടങ്ങിയവരും സംഘടനയില്‍നിന്ന് രാജിവെച്ചു. നടി പാര്‍വ്വതിയടക്കമുളളവര്‍ സിനിമാ സെറ്റുകളിലും സംഘടനകളിലും പരാതി പരിഹാര സെല്‍ വേണമെന്ന ആവശ്യമുന്നയിച്ചിരുന്നു. നാല് വര്‍ഷങ്ങള്‍ക്കുശേഷം ആഭ്യന്തര പരാതി പരിഹാര സെല്‍ യാഥാര്‍ത്ഥ്യമായതോടെയാണ് എ എം എം എയില്‍നിന്ന് പോയവരെ തിരിച്ചുകൊണ്ടുവരണമെന്ന് മുന്‍ എക്‌സിക്യൂട്ടീവ് അംഗം കൂടിയായ ആസിഫ് അലി പറയുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More