LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജിൽ 273 തസ്തികകള്‍ സൃഷ്ടിക്കും

കാസര്‍ഗോഡ് മെഡിക്കല്‍ കോളേജ് ആശുപത്രി പ്രവര്‍ത്തനക്ഷമമാക്കുന്നതിന്‍റെ ഭാഗമായി 273 തസ്തികകള്‍ സൃഷിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. 300 കിടക്കകളോടുകൂടിയ ആശുപത്രി സൗകര്യങ്ങളാണ് കാസർഗോഡ് മെഡിക്കൽ കോളേജിൽ ഇപ്പോൾ സജ്ജമാക്കുന്നത്. 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന അത്യാഹിത വിഭാഗം, ഒ.പി., ഐ.പി. സേവനങ്ങള്‍ ഇവിടെ ലഭിക്കും. അനുവദിച്ച 50 ശതമാനം തസ്തികകളില്‍ ഉടനെ തന്നെ ജീവനക്കാരെ നിയമിക്കും. ബാക്കി തസ്തികകളില്‍ മെഡിക്കല്‍ കോളേജ് ആശുപത്രി പൂര്‍ണ്ണമായും പ്രവര്‍ത്തന സജ്ജമാകുന്ന മുറയ്ക്ക് ഒരു വര്‍ഷത്തിനകം നിയമനം നടത്തും.

കൊവിഡ്-19 രോ​ഗ വ്യാപനത്തിൽ സംസ്ഥാനത്ത് സ്ഥിതി​ഗതികൾ നിയന്ത്രണ വിധേയമെന്ന്  മന്ത്രിസഭാ യോ​ഗം വിലയിരുത്തി. ലോ​ക്ഡൗൺ സംബന്ധിച്ച് തീരുമാനം എടുക്കാൻ ഏപ്രിൽ 13 ന് വീണ്ടും മന്ത്രിസഭാ യോ​ഗം ചേരും. ലോക്ഡൗൺ നീട്ടുന്നതിൽ കേന്ദ്ര സർക്കാറിന്റെ പ്രഖ്യാപനത്തിന് ശേഷം വിഷയം സംസ്ഥാന മന്ത്രിസഭ ചർച്ച ചെയ്യും. കൊവിഡ് പ്രതിരോധത്തിൽ കാസർകോഡ് ഉൾപ്പെടെയുള്ള ജില്ലകളിൽ സ്ഥിതി​ഗതിൽ നിയന്ത്രണ വിധേയമാണെന്ന് മന്ത്രിസഭായോ​ഗം വിലയിരുത്തി.  പഞ്ചായത്ത് അടിസ്ഥാനത്തിൽ ഹോർട്ടി കോർപ്പറേഷൻ പച്ചക്കറികൾ സംഭരിക്കും. ചെറുകിട വ്യവസായങ്ങൾക്കുള്ള ഇളവുകൾ സംബന്ധിച്ചും മന്ത്രിസഭാ യോ​ഗം തീരുമാനം എടുത്തു.

ഓട്ടോമൊബൈൽ വർക്ക് ഷോപ്പുകൾ, മൊബൈൽ ഷോപ്പുകൾ എന്നിവ തുറക്കാനുള്ള മാന​​ദണ്ഡങ്ങൾ പുറത്തിറക്കി. വർക്ക് ഷോപ്പുകൾക്ക് ഞായർ വ്യാഴം ദിവസങ്ങളിൽ തുറക്കാം. മൊബൈൽ ഷോപ്പുകൾക്ക് ഞായറാഴ്ച തുറക്കാൻ അനുവാദം നൽകും. രാവിലെ 10 മണി മുതൽ 5 മണിവരെയാണ് പ്രവൃത്തി സമയം. ഓട്ടോമൊബൈൽ വർക്ക് ഷോപ്പുകളിൽ പരമാവധി 8 ടെക്നീഷ്യൻമാരെ മാത്രമെ അനുവദിക്കൂ.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More