LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലേശം പോലും വിഷമിക്കേണ്ടതില്ല; ഉറപ്പോടെ കൂടെ നിൽക്കുന്നവരുണ്ട് - നടി നിഖിലയെ പിന്തുണച്ച് മാല പാര്‍വതി

കൊച്ചി: സൈബര്‍ ആക്രമണം നേരിടുന്ന നടി നിഖില വിമലിനെ പിന്തുണച്ച് മാല പാര്‍വതി. നിഖിലയോടുള്ള ഒരു ചോദ്യത്തിന് അവര്‍ വ്യക്തമായി മറുപടി പറഞ്ഞു. എല്ലാ ജീവജാലങ്ങളും ഒരു പോലെയാണ്. കൊല്ലരുത് എന്നാണ് നിയമം എങ്കിൽ അത് എല്ലാത്തിനും ബാധകമാണ്. ഇതിന് പോലും കുരു പൊട്ടുന്ന, മേലാളന്മാർ, സൈബർ അടിമകളെ തുറന്ന് വിട്ട് ആക്രമിക്കും. ലേശം പോലും വിഷമിക്കണ്ട. കാരണം ഇത് കേരളമാണ്. നേരുള്ള സമൂഹം. അശ്ലീലം പറയുന്നവര്, എത്ര ഒച്ച എടുത്താലും അതുക്കും മേലെ ആണ് ഉറപ്പോടെ കൂടെ നിൽക്കുന്നവർ. വിഷമിക്കരുത് - മാല പാര്‍വതി ഫേസ്ബുക്കില്‍ കുറിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഭക്ഷണ ആവശ്യത്തിനായി മൃഗങ്ങളെ കൊല്ലുന്നതില്‍ വേര്‍തിരിവ് കാണിക്കരുതെന്ന പ്രസ്താവനയ്ക്ക് പിന്നാലെയാണ് നടി നിഖില വിമലിന് നേരെ ശക്തമായ സൈബര്‍ ആക്രമണമുണ്ടായത്. കഴിഞ്ഞ ദിവസം 'മൈല്‍ സ്റ്റോണ്‍' എന്ന യൂട്യൂബ് ചാനലിലെ അവതാരകന്‍ ചെസ്സ് കളിയില്‍ ജയിക്കാന്‍ എന്താണ് വഴിയെന്ന ചോദ്യം ചോദിച്ചത്. കുതിരയ്ക്ക് പകരം പശുവിനെ വെച്ചാല്‍ മതി. നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാന്‍ കഴിയില്ലല്ലോ' എന്ന് അവതാരകന്‍ തന്നെ മറുപടി പറയുകയായിരുന്നു. ഇതിനെതിരെയാണ് നിഖില തന്‍റെ നിലപാട് വ്യക്തമാക്കിയത്. 'നമ്മുടെ നാട്ടില്‍ പശുവിനെ വെട്ടാന്‍ പറ്റില്ല എന്ന ഒരു സിസ്റ്റമേ ഇല്ല. നമ്മള്‍ ഇന്ത്യയിലാണ്. മൃഗങ്ങളെ സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണെങ്കില്‍ ഒരു മൃഗത്തെയും വെട്ടരുത്. പശുവിന് മാത്രമായി പ്രത്യേക പരിഗണന ഇല്ല. വെട്ടുന്നില്ലെങ്കില്‍ ഒന്നിനെയും വെട്ടരുത്. അല്ലെങ്കില്‍ എന്തിനെയും വെട്ടാം. കോഴിക്കില്ലാത്ത പരിഗണന പശുവിന് ആവശ്യമില്ല. താന്‍ എന്തിനെയും കഴിക്കുമെന്നായിരുന്നു നിഖില വിമല്‍ അഭിമുഖത്തിനിടെ പറഞ്ഞത്. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More