LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കെ റെയില്‍ ഇനി കുറ്റി നാട്ടലില്ല; സര്‍വേ ജി പി എസ് വഴി നടത്തും

തിരുവനന്തപുരം: കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള കുറ്റി നാട്ടല്‍ നിര്‍ത്തിയതായി സംസ്ഥാന സര്‍ക്കാര്‍. റെവന്യൂ വകുപ്പാണ് ഇത് സംബന്ധിച്ച ഉത്തരവിറക്കിയിരിക്കുന്നത്. എന്നാല്‍ സര്‍വേ നടപടികള്‍ തുടരും. ജി പി എസ് വഴി സര്‍വേ നടത്തുകയും ജിയോ ടാഗ് വഴി അടയാളപ്പെടുത്തുകയുമാണ് ചെയ്യുക. തൃക്കാക്കര ഉപതെരെഞ്ഞെടുപ്പ് പ്രമാണിച്ചാണ്  സര്‍ക്കാര്‍ കല്ലിടല്‍ പ്രവര്‍ത്തനം നിര്‍ത്തിയതെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് കുറ്റി നാട്ടല്‍ പൂര്‍ണ്ണമായും നിര്‍ത്തിയതായി ഇപ്പോള്‍ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്.  

കെ റെയില്‍ കല്ലിടലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ കൂടിയാണ് ഇത്തരമൊരു ഉത്തരവ് സര്‍ക്കാര്‍ അടിയന്തിരമായി ഇറക്കിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്. കല്ലിടല്‍ സമയത്തുള്ള സംഘര്‍ഷങ്ങള്‍ മറികടക്കാന്‍ പൊലിസിന്റെ സഹായം ലഭ്യമാകുന്നില്ലെന്നും ബദല്‍ മാര്‍ഗങ്ങള്‍ വേണമെന്നുമുള്ള ആവശ്യം കെ-റെയില്‍ നേരത്തെ ഉന്നയിച്ചിരുന്നു. അതോടൊപ്പം ജനകീയമായ പ്രതിഷേധം ഉയര്‍ന്നുവരുന്നതും സര്‍ക്കാര്‍ ഗൌരവമായി കാണുന്നുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കുറ്റി നാട്ടല്‍ പൂര്‍ണ്ണമായും നിര്‍ത്തി ജി പി എസ് സംവിധാനം ഉപയോഗപ്പെടുത്തുന്നതിലൂടെ സമാധാനപരമായി കെ റെയിലിന്റെ പ്രാഥമിക നടപടികള്‍ നടത്താന്‍ കഴിയുമെന്നാണ് കണക്കാകുന്നത്. കുറ്റി പറിക്കല്‍ സമരവുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ജനങ്ങളെ സംഘടിപ്പിക്കുന്നതും കെ റെയില്‍ വിരുദ്ധ വികാരം വളര്‍ത്തുന്നതും തടയാനും ഇപ്പോഴത്തെ സര്‍ക്കാര്‍ ഉത്തരവ് ലക്ഷ്യം വെയ്ക്കുന്നതായാണ് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നത്. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More