LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സാബു തോമസിനെതിരായ കുന്നംകുളം 'മാപ്പ്' പിന്‍വലിച്ച് പി. വി. ശ്രീനിജന്‍ എംഎല്‍എ

സാബു തോമസിനെതിരായ ഫെയ്‌സ്ബുക്ക് പോസ്റ്റ് പിന്‍വലിച്ച് പി. വി. ശ്രീനിജന്‍ എംഎല്‍എ. ട്വന്‍റി 20-യുടെ വോട്ട് ചോദിക്കും മുൻപ് ട്വന്‍റി 20-ക്കെതിരെ നടത്തിയ അക്രമങ്ങളിൽ മാപ്പുപറയാൻ പി. വി. ശ്രീനിജൻ എംഎൽഎ അടക്കമുള്ളവർ തയ്യാറാകണമെന്ന ട്വന്‍റി 20 ചീഫ് കോര്‍ഡിനേറ്റര്‍ സാബു എം. ജേക്കബിന്‍റെ ആവശ്യത്തെ പരിഹസിച്ച് പി. വി. ശ്രീനിജൻ ഫേസ്ബുക്കില്‍ ഇട്ട പോസ്റ്റാണ് പിന്‍വലിച്ചിരിക്കുന്നത്. 'ആരുടെ കയ്യിലെങ്കിലും കുന്നംകുളം മാപ്പുണ്ടെങ്കിൽ തരണേ, ഒരാൾക്കു കൊടുക്കാനാണ്' എന്നായിരുന്നു ശ്രീനിജന്‍റെ പരിഹാസം. എന്നാല്‍ തൃക്കാക്കരയുടെ മാപ്പുണ്ട് എന്ന് സാബു തിരിച്ചടിക്കുകയും ചെയ്തു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തില്‍ ശ്രീനിജന്‍റെ പോസ്റ്റ്‌ വിവേകശൂന്യമായെന്ന് എല്‍ഡിഎഫ് ക്യാബുകളില്‍തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു. തൃക്കാക്കരയിൽ ട്വൻറി 20 യുടെ വോട്ട് ഉറപ്പാക്കാൻ ഇടതു നേതാക്കൾ ഒരുവശത്ത് കൊണ്ടുപിടിച്ച ശ്രമങ്ങളാണ് നടത്തുന്നത്. . ഇപി ജയരാജൻ അടക്കമുള്ള നേതാക്കൾ  ട്വന്റി ട്വന്റിയുടെ വോട്ടുകൾ സ്വീകരിക്കുമെന്ന നിലപാടിലേക്ക് എത്തിക്കഴിഞ്ഞു. ഇതിന്റെ പരോക്ഷ സൂചനകൾ  അവർ പ്രസ്താവനകളിലൂടെ നൽകുകയും ചെയ്യുന്നുണ്ട്. ട്വന്റി-20, എഎപി പാര്‍ട്ടികള്‍ക്ക് പിന്തുണക്കാനാകുക എല്‍ഡിഎഫിനാണ് എന്നായിരുന്നു സിപിഎം നേതാവ് എം സ്വരാജിന്‍റെ പ്രതികരണം. 

ഉപതെരഞ്ഞെടുപ്പിൽ ട്വന്‍റി 20 ആരെ പിന്തുണയ്ക്കുമെന്ന് പരസ്യമായി പ്രഖ്യാപിക്കാത്ത സാഹചര്യത്തില്‍ പരമാവധി അവരുടെ വോട്ടുകള്‍ നേടാനുള്ള ശ്രമത്തിലാണ് ഇരുമുന്നണികളും. അതിനിടെയാണ് ഇടതുമുന്നണി ചെയ്ത തെറ്റുകള്‍ അംഗീകരിക്കാന്‍ തയ്യാറായാലേ വോട്ടു ചെയ്യുന്ന കാര്യം പരിഗണിക്കാന്‍ കഴിയൂ എന്നും പി. വി. ശ്രീനിജന്‍ എംഎല്‍എ മാപ്പുപറയണമെന്നും സാബു എം. ജേക്കബ് ആവശ്യപ്പെട്ടത്. വളരെ കരുതലോടെ പ്രതികരിക്കേണ്ട സാഹചര്യമായതിനാല്‍ എല്‍ഡിഎഫ് കണ്‍വീനര്‍ ഇ. പി. ജയരാജന്‍ പോലും അവരെ തള്ളിപ്പറഞ്ഞിരുന്നില്ല.

കിഴക്കമ്പലം പഞ്ചായത്ത് ഉള്‍പ്പെടുന്ന തൃക്കാക്കര മണ്ഡലത്തില്‍ ട്വന്റി-20-ക്ക് 10% വോട്ടുണ്ട്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ 13000 വോട്ടുകളുമായി അവര്‍ നാലാം സ്ഥാനത്തായിരുന്നു. അതുകൊണ്ടുതന്നെ ഇത്തവണ അവര്‍ ആരെ പിന്തുണയ്ക്കുമെന്നത് നിര്‍ണ്ണായകമാണ്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More