LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കുറ്റി നാട്ടല്‍ നിര്‍ത്തിയതോടെ കെ റെയില്‍ ഒന്നാംഘട്ട സമരം വിജയിച്ചതായി പ്രതിപക്ഷ നേതാവ്

കൊച്ചി: കെ റെയില്‍ സമരത്തിന്റെ ഒന്നാം ഘട്ടം വിജയിച്ചതായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. കെ റെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ടുള്ള കുറ്റി നാട്ടല്‍ നിര്‍ത്തിയത് ഇതിന്റെ ഭാഗമാണ്. സാമൂഹികാഘാത പഠനം കുറ്റി നാട്ടല്‍ ഇല്ലാതെ തന്നെ നടത്താമെന്ന കാര്യം ആദ്യം ചെവിക്കൊള്ളാതിരുന്ന മുഖ്യമന്ത്രിക്ക് ഇപ്പോള്‍ ജനരോഷം ഭയന്ന് പിന്മാറേണ്ടി വന്നിരിക്കുകയാണ്. കര്‍ഷക സമരത്തിനു മുന്നില്‍ നരേന്ദ്ര മോദി മുട്ടുകുത്തിയത് പോലെ പിണറായി വിജയന് കെ റെയില്‍ വിരുദ്ധ സമരത്തിനു മുന്നില്‍ മുട്ടുമടക്കേണ്ടിവരുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. 

"കെ റെയില്‍ വിരുദ്ധ സമരത്തിന്‍റെ ഭാഗമായി നിരവധി വീട്ടമ്മമാര്‍ക്കും കുട്ടികള്‍ക്കുമെതിരായി കേസെടുത്തിട്ടുണ്ട്. ഇതെല്ലാം പിന്‍വലിച്ച് സംസ്ഥാന സര്‍ക്കാര്‍ ജനങ്ങളോട് മാപ്പുപറയണം. തൃക്കാക്കരയിലെ ജനങ്ങള്‍ക്കടുത്തെത്തിയപ്പോഴാണ് ജനരോഷം എത്രത്തോളമുണ്ട് എന്ന് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും ബോധ്യമായത്. കെ റെയിലിന് ജനം എതിരായതുകൊണ്ട് തന്നെയാണ് ഇപ്പോള്‍ കുറ്റി നാട്ടല്‍ നിര്‍ത്തിവെച്ചത്. ആര് സമരം ചെയ്താലും കുറ്റി നാട്ടലുമായി മുന്നോട്ടുപോകുമെന്ന പ്രഖ്യാപനത്തില്‍ നിന്ന് മുഖ്യമന്ത്രിക്ക് പിന്നോട്ട് പോകേണ്ടിവന്നിരിക്കുകയാണ്"- പ്രതിപക്ഷ നേതാവ് കൂട്ടിച്ചേര്‍ത്തു. 

ഇന്ന് രാവിലെയാണ് കെ റെയില്‍ കുറ്റി നാട്ടല്‍ പൂര്‍ണ്ണമായി നിര്‍ത്തിവെച്ചുകൊണ്ട് റവന്യൂ വകുപ്പ് ഉത്തരവിറക്കിയത്. എന്നാല്‍ സര്‍വേ നടപടികള്‍ തുടരും. ജി പി എസ് വഴി സര്‍വേ നടത്തുകയും ജിയോ ടാഗ് വഴി അടയാളപ്പെടുത്തുകയുമാണ് ചെയ്യുക. തൃക്കാക്കര ഉപതെരെഞ്ഞെടുപ്പ് പ്രമാണിച്ചാണ് സര്‍ക്കാര്‍ കല്ലിടല്‍ പ്രവര്‍ത്തനം നിര്‍ത്തിയതെന്ന പ്രതിപക്ഷ ആരോപണത്തിനിടെയാണ് കുറ്റി നാട്ടല്‍ പൂര്‍ണ്ണമായും നിര്‍ത്തിയതായി ഇപ്പോള്‍ ഉത്തരവ് ഇറങ്ങിയിരിക്കുന്നത്. കെ റെയില്‍ കല്ലിടലുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന സംഘര്‍ഷങ്ങള്‍ ഒഴിവാക്കാന്‍ കൂടിയാണ് ഇത്തരമൊരു ഉത്തരവ് സര്‍ക്കാര്‍ അടിയന്തിരമായി ഇറക്കിയത് എന്നാണ് വിലയിരുത്തപ്പെടുന്നത്. 

Contact the author

Web desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More