LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കെ എസ് ആര്‍ ടി സി ജീവനക്കാരുടെ സമരം: ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍ സര്‍ക്കാര്‍ കയ്യുംകെട്ടി നോക്കി നില്‍ക്കില്ല- മന്ത്രി ആന്‍റണി രാജു

തിരുവനന്തപുരം: കെ എസ് ആര്‍ ടി സി ജീവനക്കാരുടെ സമരത്തിനെതിരെ ഗതാഗതമന്ത്രി ആന്‍റണി രാജു. യൂണിയന്‍കാര്‍ക്ക് അവരുടെതായ താത്പര്യങ്ങളുണ്ടായിരിക്കാം. എന്നാല്‍ ജനങ്ങളുടെ താത്പര്യം സംരക്ഷിക്കുക എന്നത് സര്‍ക്കാരിന്റെ കടമയാണ്. ജനങ്ങള്‍ക്ക് ബുദ്ധിമുട്ടുണ്ടായാല്‍ സര്‍ക്കാര്‍ കയ്യുംകെട്ടി നോക്കിനില്‍ക്കില്ല. ജനങ്ങളെ ബുദ്ധിമുട്ടിച്ച് സമരം ചെയ്യുന്നതിനെതിരെയാണ് താന്‍ സംസാരിക്കുന്നത്- മന്ത്രി ആന്‍റണി രാജു പറഞ്ഞു.

ജീവനക്കാരുടെ ശമ്പളത്തിനെതിരെയും മന്ത്രി സംസാരിച്ചു. കിട്ടുന്ന കാശെല്ലാം ശമ്പളമായി നല്‍കിയാല്‍ പിന്നെ ബസ്സെങ്ങിനെയാണ് ഓടിക്കുക? ഇപ്പോള്‍ 30 കോടി രൂപ താല്ക്കാലികാശ്വാസമായി സര്‍ക്കാര്‍ കെ എസ് ആര്‍ ടി സിക്ക് നല്‍കിക്കഴിഞ്ഞു. കെ എസ് ആര്‍ ടി സിയില്‍ നിന്ന് വിരമിച്ചവര്‍ക്കുള്ള പെന്‍ഷന്‍ നല്‍കുന്നത് സര്‍ക്കാരാണ്. ഇതിലപ്പുറമൊന്നും സര്‍ക്കാരിന് ചെയ്യാന്‍ കഴിയില്ല. ഏത് സര്‍ക്കാര്‍ വിചാരിച്ചാലും  കെ എസ് ആര്‍ ടി സിയിലെ മുഴുവന്‍ ശംബളവും തീര്‍ത്തു നല്‍കാന്‍ കഴിയില്ല- മന്ത്രി പറഞ്ഞു.  

കെ എസ് ആര്‍ ടി സിയിലെ വരവുചെലവ് കണക്കുകള്‍ നോക്കി കൈകാര്യം ചെയ്യുക എന്നതല്ല ഗതാഗത മന്ത്രിയുടെ പണി, അത് മാനേജ്മെന്‍റിന്‍റെ പണിയാണ്. ഇപ്പോഴത്തെ പ്രതിസന്ധിക്ക് കാരണം ഇന്ധനവില വര്‍ധനവാണ് എന്നും മന്ത്രി ആന്‍റണി രാജു കൂട്ടിച്ചെര്‍ത്തു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More