LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കെ വി തോമസല്ല പി ടി തോമസാണ് തൃക്കാക്കരയെ സ്വാധീനിക്കുക - ശശി തരൂര്‍

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍ കെ വി തോമസല്ല , പിടി തോമസാണ് സ്വാധീനം ചെലുത്തുകയെന്ന് ശശി തരൂര്‍ എം പി. പാര്‍ട്ടിയില്‍ നില്‍ക്കുമ്പോള്‍ പാര്‍ട്ടിയോട് കൂറു പുലര്‍ത്തണമെന്നും അഭിപ്രായ വ്യത്യാസങ്ങള്‍ ചര്‍ച്ച ചെയ്ത് പരിഹരിക്കണമെന്നും ശശി തരൂര്‍ പറഞ്ഞു. കെ വി തോമസ്‌ ഇപ്പോള്‍ സ്വീകരിച്ചിരിക്കുന്ന നിലപാട് ശരിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യുഡിഎഫ് സ്ഥാനാര്‍ത്ഥി ഉമാ തോമസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയപ്പോഴാണ് കെ വി തോമസിനെതിരെ ശശി തരൂര്‍ വിമര്‍ശനം ഉന്നയിച്ചത്. കെ റെയിലിനെതിരെയും ശശി തരൂര്‍ തന്‍റെ നിലപാട് വ്യക്തമാക്കി. വികസനം ജനങ്ങള്‍ക്ക് വേണ്ടിയാകണം. എല്ലാവരെയും പറഞ്ഞു മനസിലാക്കിയതിന് ശേഷം മാത്രമേ കല്ലിടല്‍ പോലുള്ള നടപടികളിലേക്ക് സര്‍ക്കാര്‍  കടക്കാന്‍ പാടുള്ളൂവായിരുന്നു. ജനങ്ങള്‍ക്ക് സില്‍വര്‍ ലൈന്‍ പദ്ധതി ആവശ്യമില്ലെന്ന് തോന്നിയതിനാലാണ് പ്രദേശവാസികള്‍ക്കൊപ്പം കോണ്‍ഗ്രസും കെ റെയില്‍ വിരുദ്ധ സമരത്തിന് അനുകൂല നിലപാട് സ്വീകരിച്ചതെന്നും ശശി തരൂര്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ കെ വി തോമസ്‌ പങ്കെടുത്തതിന് പിന്നാലെയാണ് കോണ്‍ഗ്രസ് നേതൃത്വവും കെ വി തോമസും തമ്മില്‍ അസ്വാരസ്യങ്ങള്‍ ഉടലെടുത്തത്. ഈ സെമിനാറിലേക്ക് ശശി തരൂരിനും ക്ഷണം ലഭിച്ചിരുന്നു. എന്നാല്‍ പാര്‍ട്ടി നേതൃത്വത്തിന്‍റെ വിലക്ക് അംഗീകരിച്ച് ശശി തരൂര്‍ സെമിനാറില്‍ പങ്കെടുത്തിരുന്നില്ല. അതേസമയം പ്രതികൂല കാലാവസ്ഥയെ അവഗണിച്ച് തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചരണം ശക്തമാവുകയാണ്. ഇന്നും നാളെയും ശശി തരൂര്‍ തൃക്കാക്കരയില്‍ ഉമാ തോമസിന് വേണ്ടി തെരഞ്ഞെടുപ്പ് പ്രചാരണത്തില്‍ സജീവമായുണ്ടാവും. അമേരിക്കയില്‍ നിന്നും ചികിത്സ കഴിഞ്ഞെത്തിയ സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഇടത് മുന്നണി സ്ഥാനാര്‍ഥി ജോ ജോസഫിന് വേണ്ടി വരും ദിവസങ്ങളില്‍ പ്രചാരണത്തിനിറങ്ങും. ഇരുമുന്നണികള്‍ക്കും ഈ തെരഞ്ഞെടുപ്പ് വളരെ പ്രധാനപ്പെട്ടതാണ്. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More