LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ആം ആദ്മി എല്‍ ഡി എഫിനൊപ്പമെന്നത് സ്വരാജിന്‍റെ ആഗ്രഹം മാത്രം- പി സി സിറിയക്

കൊച്ചി: ആം ആദ്മി പാര്‍ട്ടിയുടെ നേതൃത്വത്തില്‍ 20- ട്വന്റിയുമായി ചേര്‍ന്ന് രൂപംകൊണ്ട പീപ്പിള്‍സ് വെല്‍ഫയര്‍ അലയന്‍സി (ജനക്ഷേമ മുന്നണി) ആശയപരമായി ഏറ്റവും യോജിക്കാന്‍ പറ്റുന്നത് ഇടതുപക്ഷ ജനാധിപത്യ മുന്നണിയുമായാണ് എന്ന സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്‌ അംഗം എം സ്വരാജിന്‍റെ പ്രസ്താവനയോട് പ്രതികരിച്ച് ആം ആദ്മി പാര്‍ട്ടി സംസ്ഥാന കണ്‍വീനര്‍ പി സി സിറിയക്ക്. എ എ പി ഇടതുപക്ഷ ജനാധിപത്യ മുന്നണിക്കൊപ്പമാണ് എന്നത് സ്വരാജിന്‍റെ ആഗ്രഹം മാത്രമാണെന്ന് പി സി സിറിയക്ക് പറഞ്ഞു. സംസ്ഥാന സര്‍ക്കാരുമായി ആം ആദ്മി പാര്‍ട്ടിക്ക് നിരവധി അഭിപ്രായ വ്യത്യാസങ്ങളുണ്ട്- അദ്ദേഹം വിശദമാക്കി.

കെ റെയില്‍ പോലുള്ള പദ്ധതികളെ എ എ പി എതിര്‍ക്കുകയാണ്. കെ റെയിലിന്റെ പത്തിലൊന്ന് ചിലവില്‍ അതേക്കാള്‍ മെച്ചപ്പെട്ട ബദലുകള്‍ ഉണ്ടാക്കാന്‍ പറ്റും. എന്നാല്‍ അതിനൊന്നും സര്‍ക്കരിന് താത്പര്യമില്ല. ഇതിനു പുറമെ വര്‍ദ്ധിക്കുന്ന രാഷ്ട്രീയ കൊലപാതങ്ങള്‍, അഴിമതി, പൊലീസിന്‍റെ പക്ഷപാതപരമായ നീതി നിര്‍വ്വഹണം തുടങ്ങിയവയിലൊക്കെ വലിയ അഭിപ്രായ ഭിന്നതയാണ് എല്‍ ഡി എഫുമായി ആം ആദ്മി പാര്‍ട്ടിക്കുള്ളത്- പി സി സിറിയക് പറഞ്ഞു. മാതൃഭൂമി ഓണ്‍ലൈനിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

അഖിലേന്ത്യാ അടിസ്ഥാനത്തില്‍ ആം ആദ്മി പാര്‍ട്ടിക്ക് ഇടതുപക്ഷവുമായല്ലേ അടുപ്പം എന്നാ ചോദ്യത്തിന് ''അങ്ങനെ ഒരു നിലപാടുമില്ല, പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ ആം ആദ്മിയും സിപിഎമ്മും പരസ്പരം മത്സരിച്ചിട്ടുണ്ട് എന്നും പി സി സിറിയക് പറഞ്ഞു. കോണ്‍ഗ്രസ്സിനോടുള്ള ആം ആദ്മി പാര്‍ട്ടിയുടെ നിലപാട് സംബന്ധിച്ച ചോദ്യത്തിന് '' അവര്‍ പ്രതിപക്ഷത്തായതിനാല്‍ ഇപ്പോള്‍ ഒന്നും പറയാന്‍ നിവൃത്തിയില്ല. എന്നാല്‍ അവര്‍ എല്ലാം തികഞ്ഞവരല്ല" എന്നായിരുന്നു മറുപടി. 

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More