LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നടി അക്രമിക്കപ്പെട്ട സംഭവം: അന്വേഷണ ചുമതല ഷെയ്ഖ് ദര്‍വേഷ് സാഹിബിന്

കൊച്ചി: നടി അക്രമിക്കെപ്പെട്ട സംഭവത്തില്‍ കേസിന്റെ ഇപ്പോഴത്തെ അന്വേഷണ ചുമതല ഷേഖ് ദര്‍വേഷ് സാഹിബിനാണെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു.  പുതിയ ക്രൈംബ്രാഞ്ച് മേധാവിയാണ് ഷേഖ് ദര്‍വേഷ് സാഹിബ്. അന്വേഷണം നല്ല നിലയില്‍ നടക്കുന്നതിനിടെ എ ഡി ജി പി എസ് ശ്രീജിത്തിനെ അന്വേഷണ ചുമതലയില്‍ നിന്ന് മാറ്റിയതിനെതിരെ നല്‍കിയ ഹര്‍ജി പരിഗണിക്കവെയാണ് കോടതി ഇക്കാര്യം സര്‍ക്കാരിനോട് ആരാഞ്ഞത്. ഇതിനുള്ള മറുപടിയിലാണ്  അന്വേഷണ ചുമതല കൈമാറിയ കാര്യം സര്‍ക്കാര്‍ കോടതിയെ അറിയിച്ചത്. 

കഴിഞ്ഞ മാസമാണ് ദിലീപിനെതിരായ കേസിന്റെ അന്വേഷണ ചുമതലയില്‍ നിന്ന് എസ്. ശ്രീജിത്തിനെ മാറ്റിയത്.നടി അക്രമിക്കപ്പെട്ട കേസില്‍ അന്വേഷണത്തിന്റെ മേല്‍നോട്ടം വഹിച്ചിരുന്ന എ ഡി ജി പി എസ്. ശ്രീജിത്തിനെ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്ന് മാറ്റിയത് കേസ് അട്ടിമറിക്കാനാണെന്നായിരുന്നു ഹര്‍ജിയിലെ ആരോപണം. എന്നാല്‍ ക്രൈംബ്രാഞ്ച് മേധാവി സ്ഥാനത്തുനിന്നും ശ്രീജിത്തിനെ നീക്കിയെന്നും പകരം ചുമതലയിലാണ് ഇപ്പോള്‍ ഷേഖ് ദര്‍വേഷ് സാഹിബ് വന്നിരിക്കുന്നതെന്നും സര്‍ക്കാര്‍ കോടതിയില്‍ വ്യക്തമാക്കി. 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More