LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലോക്ക് ഡൗണ്‍: ചികിത്സ കിട്ടാതെ കാസർകോട് ഒരു മരണം കൂടി

കർണാടക അതിർത്തി തുറന്നെങ്കിലും ചികിത്സ വൈകിയതിനാൽ വീണ്ടുമൊരാൾകൂടെ മരിച്ചു. ഉപ്പള സ്വദേശി അബ്ദുല്‍ സലീമാണ് മരിച്ചത്. ഹൃദയസംബന്ധമായ അസുഖത്തെത്തുടര്‍ന്ന് ചികിത്സയിലായിരുന്നു. അസുഖം മൂര്‍ച്ഛിച്ചതോടെ മംഗളൂരുവിലെ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും ഫലംകാണാതെ പോവുകയായിരുന്നു. രോഗിയെ കൊണ്ടുപോകാൻ കടുത്ത നിബന്ധനകളാണ്​ തലപ്പാടി അതിർത്തിയിൽ പൂർത്തീകരിക്കാനുള്ളത്​. സർക്കാറിന്‍റെ ഉടമസ്​ഥയിലുള്ള ആംബുലൻസിൽ മാത്രമേ യാത്ര പാടുള്ളൂ.

ഇതോടെ കാസർകോട് ജില്ലയിൽ ചികിത്സ കിട്ടാതെ മരിച്ചവരുടെ എണ്ണം 13 ആയി. പൂർണമായും അടച്ചിരുന്ന അതിർത്തി സു​പ്രീം​കോ​ട​തി വി​ധി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ കഴിഞ്ഞദിവസമാണ്​ ഭാഗിഗമായി തുറന്നത്. അടിയന്തര ആവശ്യങ്ങൾ ഉള്ള, ഗുരുതരാവസ്ഥയിലുള്ള രോഗികൾ അതിർത്തി കടന്ന് പോയാൽ മതിയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. കാസർകോട്ട്​​ ചികിത്സ ലഭ്യമല്ല, കണ്ണൂർ എത്താൻ സാധിക്കില്ല, കോവിഡ്​ ബാധിതനല്ല തുടങ്ങിയ കാര്യങ്ങൾ എഴുതിനൽകി വേണം മംഗളൂരുവിലെ ആശുപത്രികളിലേക്ക്​ യാത്ര തുടരാൻ. ഇതിന്​ പുറമെ ഡോക്​ടർമാരടങ്ങുന്ന സംഘത്തിന്‍റെ വിദഗ്​ധ പരിശോധനയുമുണ്ട്​. 

Contact the author

News Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More