LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇന്ന് പെസഹ വ്യാഴം - കാല്‍കഴുകിയില്ല, ടിവിയിലൂടെ വിശ്വാസികള്‍ ചടങ്ങില്‍ പങ്കെടുത്തു

കോഴിക്കോട്: വിശ്വാസികള്‍ അമ്പതു നോമ്പവസാനിപ്പിക്കുന്ന ഈസ്റ്ററിന്‍റെ തലേന്നാളാണ് കര്‍ത്താവിന്‍റെ അവസാനത്തെ അത്താഴത്തെ അനുസ്മരിക്കുന്ന പെസഹ വ്യാഴം. പുരോഹിതന്മാരുടെ നേതൃത്വത്തില്‍ നടക്കാറുള്ള ദിവ്യബലിയും കാല്‍കഴുകല്‍ ശുശ്രൂഷയുമാണ് പ്രധാന അനുഷ്ടാന കര്‍മ്മങ്ങള്‍. ഇത്തവണ കൊറോണ ബാധമൂലം ആരാധനാലയങ്ങള്‍ അടച്ചിട്ടതിനാല്‍ പ്രധാനപ്പെട്ട ഈ ചടങ്ങുകളൊന്നും ഉണ്ടായില്ല. പ്രധാനപ്പെട്ട ദിവ്യബലിയും കര്‍മ്മങ്ങളും വെറും അഞ്ചുപേരുടെ സാന്നിധ്യത്തില്‍ നടന്നു. ടീവിയിലൂടെ അതുകണ്ട് വീട്ടിലിരുന്നു വിശ്വാസികള്‍ ചടങ്ങില്‍ പങ്കാളികളായി. അപ്പം മുറിക്കല്‍ വീട്ടിലുള്ളവരെ അപ്പമൂട്ടി നിര്‍വ്വഹിച്ചു.

പെസഹ വ്യാഴാചരണത്തിലെ പ്രധാന ചടങ്ങുകളില്‍ പ്രധാനപ്പെട്ട കാല്‍കഴുകല്‍ ശുശ്രൂഷയും പാതിരാ കുര്‍ബ്ബാനയും ആള്‍ക്കൂട്ടത്തെ പങ്കെടുപ്പിച്ചു നടത്തുന്നത് ഒഴിവാക്കാന്‍ നേരത്തെതന്നെ ധാരണയായിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തില്‍ അതിരൂപതകള്‍ ടീവി സംപ്രേക്ഷണത്തിനുള്ള ഏര്‍പ്പാടുകള്‍ നടത്തിയിരുന്നു. വീടുകളിലിരുന്ന് വിശ്വാസികള്‍ പരിമിതികള്‍ക്കിടയില്‍ തങ്ങളുടെ വിശ്വാസ പൂര്‍ത്തീകരണം നടത്തി. നാളെ യേശുവിന്‍റെ കുരിശാരോഹണത്തെ അനുസ്മരിച്ച് വിശ്വാസികള്‍ ദു:ഖ വെള്ളി ആചരിക്കും. കുരിശിന്‍റെ വഴിയും നഗരം കാണിക്കല്‍ ചടങ്ങും നാളത്തെ ചടങ്ങില്‍ ഉണ്ടാവില്ലായെന്ന് ഉറപ്പു വരുത്തിയിട്ടുണ്ട്.


Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More