തിരുവനന്തപുരം: പി സി ജോര്‍ജ്ജിനെതിരെ മതവിദ്വേഷത്തിന് കേസെടുക്കാന്‍ കാരണമായ പ്രസംഗം കോടതി നേരിട്ട് കാണും. പ്രസംഗം കോടതി മുറിയില്‍ പ്രദര്‍ശിപ്പിക്കാന്‍ സൗകര്യമൊരുക്കണമെന്ന് കോടതി സൈബര്‍ പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. അനന്തപുരി ഹിന്ദു മഹാസമ്മേളനത്തിനിടെ നടത്തിയ വിദ്വേഷ പ്രസംഗത്തില്‍ പി സി ജോര്‍ജ്ജിന് നല്കിയ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള സര്‍ക്കാരിന്റെ ഹര്‍ജി പരിഗണിക്കവേ തിരുവനന്തപുരം ജില്ലാ മജിസ്ട്രേറ്റ് കോടതിയാണ് പൊലീസിന് നിര്‍ദേശം നല്‍കിയത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
പി സി ജോര്‍ജ്ജിന്റെ പ്രസംഗത്തിന്റെ ഡിവിഡി പ്രോസിക്ക്യൂഷന് കോടതിക്ക് കൈമാറിയിരുന്നു. ഈ പ്രസംഗം കാണാന്‍ തിങ്കളാഴ്ച്ച ഉച്ചയ്ക്ക് 12 മണിക്ക് സൗകര്യമൊരുക്കണം എന്നാണ് കോടതി നിര്‍ദേശം നല്‍കിയിരിക്കുന്നത്. തനിക്കെതിരായ കേസ് രാഷ്ട്രീയ പ്രേരിതമാണെന്നും അഭിപ്രായ സ്വാതന്ത്ര്യത്തിന്റെ അടിസ്ഥാനത്തിലായിരുന്നു താന്‍ പ്രസംഗിച്ചത് എന്നുമാണ് പി സി ജോര്‍ജ്ജ് നല്കിയ വിശദീകരണം. എന്നാല്‍ ജനാധിപത്യ മര്യാദകള്‍ പാലിക്കാതെ, ജാമ്യ വ്യവസ്ഥകള്‍ ലംഘിച്ച പി സി ജോര്‍ജ്ജ് കോടതിയെ വെല്ലുവിളിക്കുകയാണ് എന്നാണ് പ്രൊസിക്ക്യൂഷന് ആരോപിച്ചത്.