LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണം അവസാനിപ്പിക്കുന്നു

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണം അവസാനിപ്പിക്കുന്നു. കേസിലെ അധിക കുറ്റപത്രം ഈ മാസം 31-ന് സമര്‍പ്പിക്കും. അന്വേഷണ സംഘം തുടരന്വേഷണത്തിനായി അധിക സമയം നീട്ടിച്ചോദിക്കില്ല എന്നാണ് ലഭിക്കുന്ന വിവരം. കേസില്‍ നടി കാവ്യാമാധവനെതിരെ തെളിവുകളില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. അതിനാല്‍ കാവ്യ കേസില്‍ പ്രതിയാകില്ല. ദിലീപിന്റെ അഭിഭാഷകരെയും കേസില്‍നിന്ന് ഒഴിവാക്കും. ഈ മാസം 31-ന് മുന്‍പ് അന്വേഷണം പൂര്‍ത്തിയാക്കേണ്ടതുകൊണ്ടും ഉന്നത തലത്തില്‍നിന്നുളള സമ്മര്‍ദ്ദവുമാണ് കേസന്വേഷണം അവസാനിപ്പിക്കാന്‍ കാരണം എന്ന് പറയപ്പെടുന്നു.

കേസ് അട്ടിമറിക്കാന്‍ ദിലീപിന്റെ അഭിഭാഷകര്‍ ശ്രമിച്ചിരുന്നതായി അന്വേഷണസംഘം ആരോപിച്ചിരുന്നു. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്നും അഭിഭാഷകരെ ചോദ്യംചെയ്യണമെന്നും അന്വേഷണ സംഘം ഹൈക്കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ അഭിഭാഷകരുടെ മൊഴി പോലുമെടുക്കാതെയാണ് ക്രൈംബ്രാഞ്ച് കേസന്വേഷണം അവസാനിപ്പിക്കുന്നത്. ദിലീപിന്റെ സുഹൃത്ത് ശരത് മാത്രമാണ് അധികകുറ്റപത്രത്തില്‍ പ്രതിസ്ഥാനത്തുണ്ടാവുക.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംവിധായകന്‍ ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിനുപിന്നാലെയാണ് നടിയെ ആക്രമിച്ച കേസില്‍ പുനരന്വേഷണം ആരംഭിച്ചത്. കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ വധിക്കാന്‍ ദിലീപും സംഘവും ഗൂഢാലോചന നടത്തി എന്നായിരുന്നു ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തല്‍. തുടരന്വേഷണത്തിന് ഉത്തരവ് നല്‍കിയ കോടതി, അന്വേഷണം നീട്ടിക്കൊണ്ടുപോകരുതെന്നും നിര്‍ദേശം നല്‍കിയിരുന്നു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More