LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച കുട്ടിയെ കൈവിട്ട് പോപ്പുലര്‍ ഫ്രണ്ട്; കേസെടുത്ത് പൊലീസ്

ആലപ്പുഴ: ആലപ്പുഴയില്‍ പോപ്പുലര്‍ ഫ്രണ്ട് റാലിക്കിടെ കൊച്ചുകുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ച സംഭവത്തില്‍ കേസെടുത്ത് പൊലീസ് അന്വേഷണം തുടങ്ങി. ആലപ്പുഴ സൗത്ത് പൊലീസാണ് കേസെടുത്തത്. മതസ്പര്‍ധയടക്കമുളള വകുപ്പുകള്‍ ചേര്‍ത്താണ് കേസ്. റിപ്പബ്ലിക്കിനെ സംരക്ഷിക്കൂ എന്ന തലക്കെട്ടില്‍ പോപ്പുലര്‍ ഫ്രണ്ട് ആലപ്പുഴയിലെ കല്ലുപാലത്തുനിന്ന് ബീച്ചിലേക്ക് നടന്ന റാലിക്കിടെയായിരുന്നു എസ് ഡി പി ഐ പ്രവര്‍ത്തകന്റെ തോളിലിരുന്ന് ആണ്‍കുട്ടി പ്രകോപനപരമായ മുദ്രാവാക്യം വിളിച്ചത്. കുട്ടി മുദ്രാവാക്യം വിളിക്കുന്ന വീഡിയോ വൈറലായതോടെ പൊലീസ് രഹസ്യാന്വേഷണ വിഭാഗമാണ് അന്വേഷണം ആരംഭിച്ചത്. 

കഴിഞ്ഞ ശനിയാഴ്ച്ചയായിരുന്നു പോപ്പുലര്‍ ഫ്രണ്ടിന്റെ നേതൃത്വത്തില്‍ ആലപ്പുഴയില്‍ ജനമഹാ സമ്മേളനം നടന്നത്. സമ്മേളനത്തിനിടെ കുട്ടി വിളിച്ചുപറയുന്ന മുദ്രാവാക്യങ്ങള്‍ ജാഥയിലുളള മറ്റുളളവര്‍ ഏറ്റുചൊല്ലുന്ന വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നത്. 'അരിയും മലരും കുന്തിരിക്കവും വാങ്ങിവെച്ചോ, നിന്റെയൊക്കെ കാലന്മാര്‍ വരുന്നുണ്ട്. ബാബറിയിലും ഗ്യാന്‍വാപിയിലും സുജൂത് ചെയ്യും' തുടങ്ങി ആര്‍ എസ് എസ് രാജ്യത്ത് നടത്തിക്കൊണ്ടിരിക്കുന്ന ഭീകരതക്കെതിരെയും അതിനെ ചെറുക്കുമെന്നുമാണ് ബാലന്‍ മുദ്രാവാക്യം വിളിച്ചത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, കുട്ടി വിളിച്ചത് സംഘാടകര്‍ നല്‍കിയ മുദ്രാവാക്യമല്ലെന്നാണ് പോപ്പുലര്‍ ഫ്രണ്ട് നല്‍കുന്ന വിശദീകരണം. സംഭവത്തില്‍ വ്യാപക വിമര്‍ശനമാണ് സമൂഹമാധ്യമങ്ങളിലൂടെ ഉയര്‍ന്നുവരുന്നത്. മറ്റ് മതങ്ങളെ വിദ്വേഷത്തോടെ കാണാന്‍ കുട്ടികളെ പഠിപ്പിക്കുന്ന രീതിയിലാണ് പോപ്പുലര്‍ ഫ്രണ്ടിന്റെ രാഷ്ട്രീയമെന്നും കുട്ടിയെക്കൊണ്ട് ഇത്തരം മുദ്രാവാക്യങ്ങള്‍ വിളിപ്പിച്ചത് കുറ്റകരമാണെന്നുമുള്‍പ്പെടെയുളള വിമര്‍ശനങ്ങളാണ് ഉയര്‍ന്നുവരുന്നത്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More