LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തൃക്കാക്കരയില്‍ ആക്രമിക്കപ്പെട്ട നടിയെ യുഡിഎഫ് ആയുധമാക്കുകയാണ്- ഇ പി ജയരാജന്‍

തിരുവനന്തപുരം: ആക്രമിക്കപ്പെട്ട നടിയെ യുഡിഎഫ് തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് ആയുധമാക്കുകയാണെന്നന്ന് എല്‍ ഡി എഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. തെരഞ്ഞെടുപ്പുകളില്‍ എന്ത് വൃത്തികെട്ട രാഷ്ട്രീയം കളിക്കാനും യുഡിഎഫ് മടിക്കില്ലെന്നും നടി ആക്രമിക്കപ്പെട്ട കേസില്‍ സര്‍ക്കാരിന് മറ്റ് ലക്ഷ്യങ്ങളൊന്നുമില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. 

'യുഡിഎഫ് തൃക്കാക്കര തെരഞ്ഞെടുപ്പില്‍ ആക്രമിക്കപ്പെട്ട നടിയെ ഉപയോഗിക്കുന്നുണ്ടോ എന്ന് സംശയമുണ്ട്. ഇക്കാര്യം പരിശോധിക്കേണ്ടതുണ്ട്. ദിലീപുമായി അവിശുദ്ധ ബന്ധമുളളത് ആര്‍ക്കാണെന്ന് സംസ്ഥാനത്തെ ജനങ്ങള്‍ക്കറിയാം. ഈ വിഷയത്തില്‍ സര്‍ക്കാരിന് മറ്റ് ലക്ഷ്യങ്ങളൊന്നുമില്ല. അതിജീവിതയ്ക്ക് കോടതിയെ സമീപിക്കാന്‍ അവകാശമുണ്ട്. പ്രതികളെ സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഒരിക്കലും ശ്രമിച്ചിട്ടില്ല. എല്‍ഡിഎഫ് സര്‍ക്കാര്‍ എന്നും അതിജീവിതയ്‌ക്കൊപ്പമാണ്'- ഇ പി ജയരാജന്‍ പറഞ്ഞു. 

നടി ആക്രമിക്കപ്പെട്ട കേസില്‍ പൊലീസിന്റെ ഭാഗത്തുനിന്ന് ഒരു വീഴ്ച്ചയുമുണ്ടായിട്ടില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു. പൊലീസിന്റെ ഭാഗത്തുനിന്ന് വീഴ്ച്ചയുണ്ടായിട്ടുണ്ടെങ്കില്‍ അത് സര്‍ക്കാര്‍ ഗൗരവത്തിലെടുക്കുമെന്നും അത്തരമൊരു വീഴ്ച്ചയുണ്ടായതായി ഇതുവരെ ആരും ചൂണ്ടിക്കാട്ടിയിട്ടില്ലെന്നും ഇ പി ജയരാജന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ ഏത് അക്രമത്തിലും ശക്തമായ നടപടികളെടുക്കും. നിയമ വ്യവസ്ഥയനുസരിച്ചുളള കാര്യങ്ങള്‍ ചെയ്യും. കേരളം കുറ്റാന്വേഷണ രംഗത്ത് ഇന്ന് ഇന്ത്യയില്‍ ഒന്നാംസ്ഥാനത്താണെന്നും കോടതിയില്‍ നിലനില്‍ക്കുന്ന ഒരു കേസിനെക്കുറിച്ച് അഭിപ്രായം പറയുന്നില്ലെന്നും ഇ പി പറഞ്ഞു. ഈ വിഷയം തൃക്കാക്കര തെരഞ്ഞെടുപ്പിനെ ഒരു രീതിയിലും ബാധിക്കില്ല. ഇടതുപക്ഷ ഗവണ്‍മെന്റിന്റെ നയങ്ങളും സമീപനങ്ങളും ജനങ്ങള്‍ക്കറിയാം എന്നും ഇ പി ജയരാജന്‍ കൂട്ടിച്ചേര്‍ത്തു.

Contact the author

National Desk