LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'ജന്മദിനാശംസകള്‍ പ്രിയ സഖാവേ'; പിണറായി വിജയന് ആശംസകളുമായി എം കെ സ്റ്റാലിന്‍

ചെന്നൈ: മുഖ്യമന്ത്രി പിണറായി വിജയന് ജന്മദിനാശംസകള്‍ നേര്‍ന്ന് തമിഴ്നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍. 'എന്‍റെ പ്രിയ സഖാവും കേരളാ മുഖ്യമന്ത്രിയുമായ പിണറായി വിജയന് ജന്മദിനാശംസകള്‍ നേരുന്നു. ഛിദ്രശക്തികൾക്കെതിരെ കേരളത്തെ ശക്തിപ്പെടുത്താനും സംസ്ഥാനത്തിന്‍റെ ഐക്യത്തിന് കരുത്ത് പകരാന്‍ കൂടുതല്‍ ശക്തി ലഭിക്കട്ടെയെന്നും ആശംസിക്കുന്നു' എന്നാണ് എം കെ സ്റ്റാലിന്‍ ട്വീറ്റ് ചെയ്തത്. മുഖ്യമന്ത്രിക്ക് ഇന്ന് 77 വയസാണ് പൂര്‍ത്തിയാകുന്നത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, പതിവ് പോലെ ഇത്തവണയും ജന്മദിനാഘോഷങ്ങളോ ചടങ്ങുകളോയില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ജന്മ ദിനത്തിൽ തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രചാരണ തിരക്കിലാണ് മുഖ്യമന്ത്രി. മെയ് 27 വരെ എല്‍ ഡി എഫ് സ്ഥാനാര്‍ഥി ജോ ജോസഫിന് വേണ്ടി പിണറായി വിജയന്‍ പ്രചാരണ രംഗത്തുണ്ടായിരിക്കും. ഔദ്യോഗിക രേഖകളില്‍ മാര്‍ച്ച് 21 ആണ് മുഖ്യമന്ത്രിയുടെ ജന്മദിനമായി രേഖപ്പെടുത്തിയിരുന്നത്. എന്നാല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ സത്യപ്രതിജ്ഞ ചെയ്യുന്നതിന്‍റെ തലേദിവസമാണ് തന്‍റെ ജന്മദിനം മെയ് 24 ആണെന്ന് മുഖ്യമന്ത്രി വെളിപ്പെടുത്തിയത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More