LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നവാസ് വന്ന വഴി ശരിയല്ല, പ്രശ്‌നങ്ങള്‍ക്കുമുഴുവന്‍ കാരണം നവാസാണ്; ഇ ടി മുഹമ്മദ് ബഷീറിന്റെ ശബ്ദരേഖ പുറത്ത്‌

കോഴിക്കോട്: എം എസ് എഫ് സംസ്ഥാന അധ്യക്ഷന്‍ പി കെ നവാസിനെതിരെ മുതിര്‍ന്ന മുസ്ലീം ലീഗ് നേതാവും എംപിയുമായ ഇ ടി മുഹമ്മദ് ബഷീര്‍. ഹരിത വിഷയത്തില്‍ പി കെ നവാസിനെതിരെയും നടപടിയെടുക്കണമായിരുന്നു എന്നും നവാസ് നേതൃത്വത്തിലേക്ക് വന്ന വഴി ശരിയല്ലെന്നും ഇ ടി മുഹമ്മദ് ബഷീര്‍ പറയുന്ന ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്. ഹരിത വിഷയം സങ്കീര്‍ണ്ണമാവാന്‍ കാരണം നവാസാണെന്നും നടപടി എടുക്കേണ്ടിയിരുന്ന സംഭവമായിരുന്നു എന്നും ബഷീര്‍ ശബ്ദരേഖയില്‍ പറയുന്നു. കഴിഞ്ഞ മാസം മുസ്ലീം ലീഗിന്റെ ഉന്നതതല യോഗം കോഴിക്കോട് ചേര്‍ന്നിരുന്നു. തുടര്‍ന്ന് അദ്ദേഹം സംസ്ഥാന നേതാക്കളോട് അനൗദ്യോഗികമായി സംസാരിക്കുന്ന ശബ്ദരേഖയാണ് പുറത്തുവന്നിരിക്കുന്നത്.

'കഴിഞ്ഞ ദിവസം ഇരുന്നപ്പോള്‍ ഞാന്‍ സ്‌ട്രോങ്ങായി പറഞ്ഞതാണ്. തങ്ങള്‍ ഉളളപ്പോള്‍ തന്നെ. എം എസ് എഫ് പ്രശ്‌നങ്ങള്‍ക്കുകാരണം നവാസ് വന്ന വഴി ശരിയല്ലാത്തതാണ്. അവന്‍ വന്ന വഴി ശരിയല്ല. ഹരിതയുമായി തെറ്റി, എം എസ് എഫില്‍ പ്രശ്‌നമുണ്ടായി. പ്രശ്‌നങ്ങള്‍ക്കുമുഴുവന്‍ കാരണം നവാസാണ്. ഹരിത വിഷയത്തില്‍ നടപടി പൂര്‍ണ്ണമാകണമെങ്കില്‍ നവാസിനെയും പുറത്താക്കണമായിരുന്നു'-എന്നാണ് പുറത്തുവന്ന ശബ്ദരേഖയില്‍ ഇ ടി പറയുന്നത്. ഹരിത പിരിച്ചുവിടാനുളള തീരുമാനം ഒറ്റക്കെട്ടായി എടുത്തതാണ് എന്നായിരുന്നു മുസ്ലീം ലീഗ് നേതൃത്വം നേരത്തെ പറഞ്ഞിരുന്നത്. ഇ ടിയുടെ അഭിപ്രായം പുറത്തുവന്നതിനുപിന്നാലെ ലീഗിലെ അഭിപ്രായ വ്യത്യാസങ്ങളാണ് വെളിപ്പെടുന്നത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അതേസമയം, ഇ ടിയുടെ ശബ്ദരേഖ വര്‍ഷങ്ങള്‍ക്കുമുന്‍പ് നടന്ന സ്വകാര്യ സംഭാഷണമാണ് എന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി എം എ സലാം പറഞ്ഞു. എം എസ് എഫ്- ഹരിത വിവാദം നേരത്തെ അവസാനിപ്പിച്ചതാണെന്നും പഴയ സ്വകാര്യ സംഭാഷണം പുറത്തുവിട്ട് മാന്യന്മാരെ അധിക്ഷേപിക്കരുതെന്നും അത് മാന്യതയല്ലെന്നും പി എം എ സലാം പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More