കോവിഡ് -19ൻ്റെ പശ്ചാത്തലത്തിൽ യുഎഇയിലെ ഇന്ത്യക്കാരുടെ ആശങ്കകൾ പരിഹരിക്കുവാൻ ഇടപെടണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തയച്ചു. യുഎഇ മലയാളികൾക്ക് ആവശ്യമായ സുരക്ഷ മാർഗ്ഗങ്ങൾ, ഭക്ഷണം, മരുന്ന്, ക്വാറൻ്റൈൻ സൗകര്യങ്ങൾ, അടിയന്തര സഹായം തുടങ്ങിയവ ഉറപ്പു വരുത്താൻ ഇടപെടണം എന്ന് കത്തിൽ ആവശ്യപ്പെട്ടു.
Also Read
പ്രവാസികളുടെ ആശങ്കകൾ ചൂണ്ടിക്കാട്ടി വിദേശകാര്യമന്ത്രി ഡോ. എസ്. ജയശങ്കറിന് മുഖ്യമന്ത്രി നേരത്തെ കത്ത് അയച്ചിരുന്നു. വിസ കാലാവധി ആറുമാസം കൂടി വര്‍ധിപ്പിക്കണമെന്നും ആരോഗ്യ ഇന്‍ഷുറന്‍സ് നടപ്പാക്കണമെന്നും കത്തില്‍ ആവശ്യപ്പെട്ടിരുന്നു. ലോക്ക്ഡൗണ്‍ അവസാനിച്ചാല്‍ തിരിച്ച് കേരളത്തിലേക്കെത്തുന്ന പ്രവാസികളെ സ്വീകരിക്കുന്നതു സംബന്ധിച്ചുള്ള പ്രോട്ടോകോളിന്റെ ആവശ്യകതയും കത്തില്‍ ചൂണ്ടിക്കാട്ടിയിട്ടുണ്ട്.