LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഇത് എല്‍ഡിഎഫ് ഭരിക്കുന്ന കേരളമാണ്, എന്തും വിളിച്ചുപറയാനുളള നാടല്ല- മുഖ്യമന്ത്രി പിണറായി വിജയന്‍

തിരുവനന്തപുരം: വിദ്വേഷ പ്രസംഗക്കേസില്‍ പി സി ജോര്‍ജ്ജിനെ വീണ്ടും അറസ്റ്റ് ചെയ്തതില്‍ പ്രതികരണവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ഇത് കേരളമാണ്. ഭരിക്കുന്നത് എല്‍ഡിഎഫാണ്. ആര്‍ക്കും എന്തും വിളിച്ചുപറയാനുളള നാടല്ല ഇത് എന്നാണ് മുഖ്യമന്ത്രി പറഞ്ഞത്. നാടിന്റെ സംസ്‌കാരത്തിന് ചേരാത്ത ഭാഷയിലാണ് പി സി ജോര്‍ജ്ജ് സംസാരിച്ചതെന്നും നീചമായ ആ വാക്കുകള്‍ കേട്ടപ്പോള്‍ സംഘപരിവാറിന് അമിതാഹ്ളാദമുണ്ടായെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. 

തിരുവനന്തപുരത്ത് മതസ്പര്‍ധ വളര്‍ത്തുന്ന പ്രസംഗത്തില്‍ ഒരു സമ്മര്‍ദ്ദവും പരിഗണിക്കാതെ പൊലീസ് പി സി ജോര്‍ജ്ജിനെ അറസ്റ്റ് ചെയ്തു. എന്നാല്‍ ചിലതിനോട് വേദമോതിയിട്ട് കാര്യമില്ലെന്ന് പറയുന്നതുപോലെ ജോര്‍ജ്ജ് വീണ്ടും അതേ പരാമര്‍ശം ആവര്‍ത്തിക്കുകയായിരുന്നു. മതനിരപേക്ഷതയ്ക്ക് ഹാനിയുണ്ടാക്കുന്ന ഒന്നും അനുവദിക്കില്ലെന്ന ദൃഢനിശ്ചയമാണ് എല്‍ഡിഎഫ് സര്‍ക്കാരിനുളളത്- മുഖ്യമന്ത്രി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ആലപ്പുഴയില്‍ നടന്ന പോപ്പുലര്‍ ഫ്രണ്ട് റാലിയിലെ പത്തുവയസുകാരന്റെ മുദ്രാവാക്യത്തെക്കുറിച്ചും മുഖ്യമന്ത്രി സംസാരിച്ചു. ആ പത്തുവയസുകാരന്‍ ഉയര്‍ത്തിയത് അത്യന്തം അപകടകരമായ മുദ്രാവാക്യമാണ്. കുട്ടിക്ക് മുദ്രാവാക്യത്തിന്റെ അപകടമറിയില്ല. അവനെ വര്‍ഗീയതയ്ക്കുവേണ്ടി ഉപയോഗിക്കുകയാണ് ചെയ്തത്. അതുകൊണ്ടാണ് കുട്ടിയെ ചുമലിലേറ്റിയ ആള്‍ക്കെതിരെ നടപടിയെടുത്തത്. ഇത്തരം കാര്യങ്ങളില്‍ ഒരു തരത്തിലുളള വിട്ടുവീഴ്ച്ചയും സര്‍ക്കാര്‍ ചെയ്യില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More